യു.ജി.സി. നെറ്റ് പരീക്ഷയുടെ സോഷ്യോളജി ചോദ്യപേപ്പർ ചോർന്നു? പരീക്ഷയ്ക്ക് വന്നത് സാമൂഹികമാധ്യമങ്ങളിൽ പി.ഡി.എഫ്. ആയി പ്രത്യക്ഷപ്പെട്ട ചോദ്യപേപ്പറിലെ ചോദ്യങ്ങൾ

ന്യൂഡൽഹി: യു.ജി.സി. നെറ്റ് പരീക്ഷയുടെ സോഷ്യോളജി ചോദ്യപേപ്പർ ചോർന്നെന്ന് ആരോപണം. സാമൂഹികമാധ്യമങ്ങളിൽ പി.ഡി.എഫ്. ആയി പ്രത്യക്ഷപ്പെട്ട ചോദ്യപേപ്പറിലെ ചോദ്യങ്ങൾ തന്നെയാണ് പരീക്ഷയ്ക്ക് വന്നതെന്ന് പരീക്ഷാർഥികൾ ആരോപിച്ചു. എന്നാൽ, ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് എൻ.ടി.എ.യുടെ വിശദീകരണം.


നൂറു ചോദ്യങ്ങളടങ്ങുന്ന ചോദ്യപേപ്പറാണ് ഇപ്പോൾ പുറത്തുവന്നത്. ഇതിൽ 96 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ആവർത്തിച്ചിരുന്നുവെന്നാണ് സാമൂഹികമാധ്യമങ്ങളിൽ ഉയരുന്ന ആരോപണം. 


ഉത്തർപ്രദേശ്, ബിഹാർ, ഹരിയാണ, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ 2.5 ലക്ഷം രൂപയ്ക്കാണ് ഈ ചോദ്യങ്ങളടങ്ങിയ പി.ഡി.എഫ്. ഫയൽ വിറ്റിരുന്നതെന്നും ആരോപണമുണ്ട്.


ആരോപണം കോൺഗ്രസും ഏറ്റെടുത്തു. എക്സിൽ വന്ന കുറിപ്പ് രാഹുൽ ഗാന്ധിയും പങ്കുവെച്ചിട്ടുണ്ട്. ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട് നേരത്തേതന്നെ വിവാദങ്ങളുയർന്നിരുന്നു. ചോദ്യപേപ്പറിലുണ്ടായിരുന്ന പിഴവുകൾ അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെടുകയും ഇത് ഏറെ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. 

ഇതേ പരീക്ഷയുടെ പേപ്പറാണ് ഇപ്പോൾ ചോർന്നുവെന്ന ആരോപണവും പുറത്തുവരുന്നത്. എന്നാൽ, ചോദ്യപേപ്പർ ചോർച്ച എൻ.ടി.എ. നിഷേധിച്ചു. ചോദ്യപേപ്പർ പുറത്തുവന്നത് പരീക്ഷ നടന്ന് ആറുദിവസത്തിന് ശേഷമാണെന്നും ചോർന്നിട്ടില്ലെന്നുമാണ് എൻ.ടി.എ.യുടെ വിശദീകരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !