ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും! ജാഗ്രതാ നിർദ്ദേശം

ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും! ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കുറച്ചുനാളുകളായുള്ള ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തെ തുടർന്നാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തമാക്കിയത്.

ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരുന്ന ജൂലൈ 29, 30 ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ തെക്കൻ കേരളത്തിൽ മഴ കുറഞ്ഞ അവസ്ഥയാണ്.

എൽനിനോ പ്രതിഭാസം കാരണം ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിക്കേണ്ട മഴയുടെ പകുതി പോലും പല ജില്ലകളിലും ലഭിച്ചിട്ടില്ല. മഴക്കുറവ് മൂലം അന്തരീക്ഷ താപനില വർദ്ധിക്കുകയും ഇത് വൈദ്യുതി ഉപഭോഗത്തിൽ വലിയ വർദ്ധനവുണ്ടാക്കുകയും ചെയ്തു. 

നിലവിൽ മിക്ക ദിവസങ്ങളിലും സംസ്ഥാനത്ത് പവർകട്ട് നേരിടുന്ന സാഹചര്യത്തിൽ, പുതിയ മഴ മുന്നറിയിപ്പ് ആശ്വാസമേകുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !