പൗരത്വ നിയമങ്ങളിലെ ചരിത്ര നേട്ടത്തിന് പിന്നാലെ അഞ്ചുമാസത്തിനിടയിൽ വിതരണം ചെയ്തത് 28,940 സർട്ടിഫിക്കറ്റുകൾ

പൗരത്വ നിയമങ്ങളിലെ ചരിത്ര നേട്ടത്തിന് പിന്നാലെ അഞ്ചുമാസത്തിനിടയിൽ വിതരണം ചെയ്തത് 28,940 സർട്ടിഫിക്കറ്റുകൾ

ഒട്ടാവ: കനേഡിയൻ പൗരത്വ നിയമങ്ങളിൽ വന്ന ചരിത്രപരമായ മാറ്റത്തിന് പിന്നാലെ പൗരത്വ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

2026 ജനുവരി 1നും മെയ് 31നും ഇടയിലുള്ള അഞ്ച് മാസത്തിനുള്ളിൽ കാനഡ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് വകുപ്പ് 28,940 പൗരത്വ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇതിലും വലിയൊരു വിഭാഗം അപേക്ഷകർ ഇനിയും അനുമതിക്കായി കാത്തിരിക്കുകയാണ്.മെയ് 31 വരെയുള്ള കണക്കുകൾ പ്രകാരം 82,020 പ്രൂഫ് ഓഫ് സിറ്റിസൺഷിപ്പ് അപേക്ഷകളാണ് ബാക്കിയുള്ളത്. 

അതായത്, ഒരു അപേക്ഷ അന്തിമമാക്കുമ്പോൾ ഏകദേശം മൂന്ന് അപേക്ഷകൾ ക്യൂവിൽ ബാക്കിയാകുന്നുണ്ട്. 2025 ഡിസംബറിൽ ബിൽ സി-3 നിലവിൽ വരുന്നതിന് മുമ്പ് ഒമ്പത് മാസമായിരുന്ന പ്രോസസ്സിംഗ് സമയം നിലവിൽ 19 മാസമായി ഇരട്ടിയിലധികമായി ഉയർന്നിട്ടുണ്ട്. വംശപരമ്പര തെളിയിക്കുന്നതിനായി അപേക്ഷകർ ആശ്രയിക്കുന്ന പ്രവിശ്യാ ആർക്കൈവുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.2025 ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വന്ന പൗരത്വ നിയമത്തിലെ മാറ്റമാണ് ഈ തിരക്കിന് കാരണം. 

കാനഡയ്ക്ക് പുറത്ത് ജനിക്കുന്നവർക്ക് പൗരത്വം കൈമാറുന്നതിലുണ്ടായിരുന്ന ഒന്നാം തലമുറ പരിമിതി ഈ നിയമം എടുത്തുകളഞ്ഞു. കനേഡിയൻ മാതാപിതാക്കൾ, മുത്തശ്ശന്മാർ അല്ലെങ്കിൽ മുൻതലമുറകളിൽ ആർക്കെങ്കിലും കാനഡയുമായി ബന്ധമുണ്ടെങ്കിൽ പുതിയ തലമുറയ്ക്കും പൗരത്വത്തിന് അർഹത നേടാൻ ഇത് വഴിതുറന്നു. 

19-ാം നൂറ്റാണ്ടിന്റെ മധ്യത്തിനും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിനുമിടയിൽ ക്യുബെക്കിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ ലക്ഷക്കണക്കിന് ഫ്രഞ്ച്-കനേഡിയൻ വംശജരായ അമേരിക്കക്കാരാണ് ഇതിന്റെ ഗുണഭോക്താക്കളിൽ ഏറെയും. പൗരത്വം തെളിയിക്കുന്നതിനും പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നതിനും ഈ സർട്ടിഫിക്കറ്റുകൾ നിർബന്ധമായതിനാലാണ് ആളുകൾ കൂട്ടമായി അപേക്ഷ സമർപ്പിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !