അയര്‍ലണ്ട് മലയാളിക്ക് ജിമ്മിലേക്ക് നടക്കുന്നതിനിടെ ദാരുണാന്ത്യം

ട്രേലി : കൗണ്ടി കെറിയിലെ കില്ലർണിയിൽ മലയാളി ബസ് ഡ്രൈവർ സതീഷ് കുമാർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.


ഗ്രീൻ ബസിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ സതീഷ് കുമാർ ഇന്നലെ ഉച്ചയോടെയാണ് ജിമ്മിലേക്ക് നടക്കുന്നതിനിടെ കുഴഞ്ഞ് വീണത്. ദൃക്‌സാക്ഷികൾ വിവരമറിയിച്ചതിനെ തുടർന്ന് മെഡിക്കൽ സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും .ഗുരുതരാവസ്ഥയെ തുടർന്ന് എയർ ആംബുലൻസിൽ ഇദ്ദേഹത്തെ കെറി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം.


പോളണ്ടിൽ ജോലി ചെയ്തിരുന്ന സതീഷ് കുമാർ ഏതാനം വർഷം മുമ്പാണ് അയർലണ്ടിലെത്തിയത്.


ഇരിങ്ങാലക്കുട മാപ്രാണം അണക്കത്തി വീട്ടിൽ പരേതരായ ബാലൻ–ഭാർഗവി ദമ്പതികളുടെ മകനാണ് സതീഷ് കുമാർ. മക്കൾ: ഗൗരി വന്ദന, അദ്രിജ. സഹോദരങ്ങൾ: വസന്തകുമാരി, നന്ദകുമാർ. 

സതീഷ് കുമാറിന് അന്ത്യാഞ്ജലിയേകാനും , മൃതദേഹം നാട്ടിലെത്തിക്കാനുമുള്ള സംവിധാനങ്ങൾ ചെയ്യാനുമുള്ള ശ്രമങ്ങൾ കെറി ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !