ലക്നൗ: പെട്രോളടിക്കാനായി പമ്പിലെത്തിയ യുവാവിന്റെ രണ്ട് കൈയ്യും അക്രമികൾ വെട്ടിമാറ്റി. ഉത്തർപ്രദേശിലെ മഹോബയിലുള്ള ഒരു പമ്പിൽവച്ചാണ് ജയ്‌വേന്ദ്ര സിങ്(28) എന്ന യുവാവ് ആക്രമണത്തിന് ഇരയായത്.
ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കോടാലി ഉപയോഗിച്ചാണ് അക്രമികൾ യുവാവിന്റെ കൈകൾ രണ്ടും വെട്ടിയത്.
വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ പമ്പിലെത്തിയ അക്രമി സംഘം ജയ്‌വേന്ദ്ര സിങ്ങുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
തുടർന്നുണ്ടായ ആക്രമണത്തിൽ യുവാവിന്റെ രണ്ട് കൈകൾ അറ്റുപോകുകയും കാലിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. മൂർച്ചയുള്ള ആയുധം കൊണ്ട് അക്രമിസംഘം യുവാവിന്റെ തലയ്ക്കും പരുക്കേൽപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവിനു ബന്ധമുണ്ടെന്ന് അക്രമത്തിനിരയായ യുവാവിന്റെ കുടുംബം ആരോപിച്ചു.
എന്നാൽ ഇവരുമായി ജയ്‌വേന്ദ്ര സിങ്ങിനു മുൻപ് ബന്ധമുണ്ടായിരുന്നില്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനായി പമ്പിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അക്രമിസംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
അതേസമയം ജയ്‌വേന്ദ്ര സിങ് ഇനിയും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് യുവാവിനെ ചികിത്സിക്കുന്ന ആശുപത്രിയിൽനിന്നും ലഭിക്കുന്ന വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.