ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ചിനായി 18 കോച്ചുള്ള ട്രെയിൻ മൊത്തമായി വാടകയ്ക്കെടുക്കാൻ സിപിഐ; 9 ലക്ഷം രൂപ അഡ്വാൻസ് ആയി നൽകി

തിരുവനന്തപുരം: ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ചിനായി ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ. 18 കോച്ചുള്ള ട്രെയിൻ മൊത്തമായി വാടകയ്ക്കെടുത്ത് ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു. 


അഡ്വാൻസ് ഇനത്തിൽ ഇതിനായി വേണ്ട 9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി. കേരളത്തിൽനിന്ന് ഒരു രാഷ്ട്രീയ പാർട്ടി ആദ്യമായാണ് പ്രത്യേക ട്രെയിൻ ബുക്ക് ചെയ്ത് ഇങ്ങനെ യാത്ര തിരിക്കുന്നത്.


സെപ്റ്റംബർ 1 നാണ് സിപിഐയുടെ ദേശീയതല പ്രതിഷേധ പരിപാടി ഡൽഹിയിൽ നടക്കുന്നത്. കേരളത്തിൽ നിന്ന് 1500 പേർ ഇതിൽ പങ്കെടുക്കും. ഇത്രയും പേർ ഒരുമിച്ചു പോകാൻ വേണ്ടിയാണ് വാടകയ്ക്ക് ട്രെയിൻ ബുക്ക് ചെയ്തത്. 


ഓഗസ്റ്റ് 29ന് കൊച്ചു വേളിയിൽനിന്നു പുറപ്പെടുന്ന ഈ പ്രത്യേക ട്രെയിൻ 31ന് ഡൽഹിയിലെത്തും. തിരിച്ച് സെപ്റ്റംബർ 2ന് പുറപ്പെട്ട് 4ന് തിരുവനന്തപുരത്ത് എത്തും.



അധികവരുമാന മാർഗമെന്ന നിലയിലാണ് ഇതുപോലെ സ്പെഷൽ ട്രെയിനുകൾ റെയിൽവേ ഓടിക്കുന്നത്. റൂട്ട്, യാത്രക്കാരുടെ എണ്ണം, സ്റ്റോപ്, വേണ്ടി വരുന്ന സമയം, യാത്രയ്ക്കു വേണ്ടി വരുന്ന ആകെ ചെലവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് വാടക റെയിൽവേ നിശ്ചയിക്കുന്നത്. ഇതു കണക്കുകൂട്ടി സിപിഐയെ അറിയിച്ചിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !