മുണ്ടൂർ: പാലക്കാട് മുണ്ടൂർ ഒമ്പതാം മൈലിൽ വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി അപകടം. അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു.
3 വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. മുഹമ്മദ് ഫർഹാനാണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടവർ. വിദ്യാർഥികളെ കൂടാതെ മറ്റൊരാൾക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച നമസ്കാരത്തിന് പോയി വിദ്യാർഥികൾ കോളജിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം.
പാലക്കാട് നിന്ന് ചെർപ്പുളശ്ശേരിയിലേക്ക് ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറിയാണ് വിദ്യാർഥികൾക്ക് നേരെ ഇടിച്ചു കയറിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.