വിഴിഞ്ഞം: 70 പവനോളം സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകിയില്ലെന്നു കുറിപ്പെഴുതി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതികളിൽ രണ്ടാമത്തെയാളും മരിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യയാണ് മരിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. മറ്റൊരു ജീവനക്കാരി വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു ശനിയാഴ്ച മരിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: മുൻപ് സ്വർണ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന സിന്ധു യുവതികളെ പരിചയപ്പെട്ടു വിശ്വാസ്യത നേടിയെടുത്തു. ഇവർ ജോലി നോക്കുന്ന ധനകാര്യ സ്ഥാപനത്തിൽ പണയം വയ്ക്കുന്ന സ്വർണം, കുറഞ്ഞ പലിശയ്ക്ക് കെഎസ്എഫ്ഇയിൽ പണയംവയ്ക്കാമെന്നു വാഗ്ദാനം നൽകി വാങ്ങി വിൽക്കുകയായിരുന്നു പതിവ്. കമ്മിഷൻ യുവതികൾക്ക് നൽകിയിരുന്നു. ആദ്യ തവണ വാങ്ങിയ സ്വർണം തിരികെ നൽകി വിശ്വാസ്യത ഉറപ്പിച്ചു. പിന്നീട് തിരികെ നൽകിയില്ല. യുവതികൾ പണം കടമെടുത്ത് പണയ തൂക്കത്തിനുള്ള സ്വർണം വാങ്ങി ഇടപാടുകാർക്ക് നൽകി. കടബാധ്യത കൂടിയതോടെയാണ് ആത്മഹത്യചെയ്യാൻ തീരുമാനമെടുത്തത്.
അഞ്ജു 20 പവനും ഐശ്വര്യ 50 പവനും പ്രതിക്കു നൽകിയിട്ടുണ്ട്. കൈക്കലാക്കിയ സ്വർണം കോവളത്തെ മറ്റൊരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിനു കൈമാറി വിൽപന നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വിഴിഞ്ഞം എസ്എച്ച്ഒ വി.ഡി.റെജിരാജ്, എസ്ഐ: കൃഷ്ണലാൽ, സിപിഒ റെജിൻ, സിപിഒ ഷീലു എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.