പിഎസ്‌സി പരീക്ഷാ ക്രമക്കേട്; അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘവുമായി ആശയവിനിമയം നടത്താന്‍ പ്രത്യേക സെല്‍; പിഎസ്‌സി സെക്രട്ടറി സാജു ജോര്‍ജിനെ ഒഴിവാക്കി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘവുമായി ആശയവിനിമയം നടത്താന്‍ പിഎസ്​സി ചെയര്‍മാൻ എം.ആര്‍.ബൈജു പ്രത്യേക സെല്‍ രൂപീകരിച്ചു. 


പരീക്ഷകളുടെ വിവരങ്ങള്‍ ചോദിച്ച് ക്രൈംബ്രാഞ്ച് സംഘം കത്തു നല്‍കിയതിനു പിന്നാലെയാണ് 9 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ചെയര്‍മാന്‍ പ്രത്യേക സെല്‍ രൂപീകരിച്ചത്. പിഎസ്‌സി സെക്രട്ടറി സാജു ജോര്‍ജിനെ ഒഴിവാക്കിയാണ് സെല്‍ രൂപീകരിച്ചിരിക്കുന്നത്. 


അ‍ഡിഷനൽ സെക്രട്ടറി ഹാഷിലിനെയാണു സെല്ലിന്റെ മേധാവിയായി ചെയര്‍മാന്‍ നിയോഗിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ചോദിക്കുന്ന വിവരങ്ങള്‍ക്കു പല സെക്‌ഷനുകളെ ഏകോപിപ്പിച്ച് മറുപടി നല്‍കുകയാണ് സെല്ലിന്റെ ചുമതല. 


മുന്‍കാല നിയമനങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് അതിനിര്‍ണായകമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സെല്ലില്‍നിന്ന് സെക്രട്ടറിയെ മനഃപൂര്‍വം ഒഴിവാക്കിയതാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. 

ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയുടെ മൂല്യനിര്‍ണയത്തിലെ പിഴവുള്‍പ്പെടെ 20 പരാതികളാണ് ക്രൈംബ്രാഞ്ച് ഐജി അജിതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കിട്ടിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം പിഎസ്‌സിക്കു കത്തു നല്‍കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !