മദ്യലഹരിയിൽ തർക്കം; ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു
0
ബുധനാഴ്ച, ജൂലൈ 15, 2026
കണ്ണൂർ: ശ്രീകണ്ഠപുരം പൂപ്പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു. ഒഡിഷ സ്വദേശി ഫിലിപ് (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഫിലിപ്പിന്റെ സഹോദരിയുടെ ഭർത്താവ് രമേശനെ കുടിയാൻമല പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പത്തു മണിയോടെ മറ്റു തൊഴിലാളികളാണ് ഫിലിപ്പിനെ കുളിമുറിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫിലിപ്പും രമേശനും തമ്മിൽ പ്രശ്നമുണ്ടായിരുന്നതായാണ് തൊഴിലാളികൾ പറയുന്നത്. ഇന്നലെ രാത്രി മദ്യലഹരിയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായും തൊഴിലാളികൾ പറഞ്ഞു.
സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ രമേശനെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. രമേശനും ഫിലിപ്പും ഒരുമിച്ചായിരുന്നു താമസം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.