മൂന്നാർ: മാട്ടുപ്പെട്ടി ഡാമിന്റെ വൃഷ്ടിപ്രദേശം കയ്യേറി നിർമിച്ച 40 കടകൾ പൊളിക്കാനുള്ള വൈദ്യുതി വകുപ്പിന്റെ തീരുമാനം അട്ടിമറിച്ചു.
കഴിഞ്ഞ ഡിസംബർ 20നാണ് വൈദ്യുതി വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ, ഡാം സേഫ്റ്റി നിയമപ്രകാരം കടകൾ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയത്. ഡാമിന്റെ സംരക്ഷണ ഭിത്തിയും റിസർവോയറിന്റെ വെള്ളം കിടക്കുന്ന ഭാഗവും കയ്യേറിയാണ് കടകൾ നിർമിച്ചത്.
റിസർവോയറിന്റെ സംരക്ഷണത്തിനായി പണിതിരിക്കുന്ന സ്റ്റോൺ പിച്ചിങ്ങിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനായി കടകൾ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടിസ് നൽകിയത്. എന്നാൽ നോട്ടിസ് നൽകി 7 മാസം പൂർത്തിയായിട്ടും ഇവ പൊളിച്ചു നീക്കാൻ അധികൃതർ ഒരു നടപടികളും സ്വീകരിച്ചില്ല.
ചില ഉദ്യോഗസ്ഥരും സംഘടന നേതാക്കളും ചേർന്ന് 2 തവണയായി 8 ലക്ഷം രൂപയുടെ ഡീൽ നടത്തിയാണ് ഒഴിപ്പിക്കൽ നടപടികൾ അട്ടിമറിച്ചതെന്നാണ് ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.