ആളിപ്പടർന്ന് ഓറിഗൻ കാട്ടുതീ: പത്തുലക്ഷം ഏക്കർ കത്തിനശിച്ചു; അടിയന്തര ജാഗ്രത നിർദേശം

ആളിപ്പടർന്ന് ഓറിഗൻ കാട്ടുതീ: പത്തുലക്ഷം ഏക്കർ കത്തിനശിച്ചു; അടിയന്തര ജാഗ്രത നിർദേശം

ഓറിഗൻ: അമേരിക്കയിലെ ഓറിഗൻ സംസ്ഥാനത്ത് കനത്ത നാശംവിതച്ച് കാട്ടുതീ. സംസ്ഥാനത്തുടനീളമുള്ള വിവിധ കാട്ടുതീകളിൽ ഇതുവരെ 10 ലക്ഷത്തിലധികം (ഒരു മില്യൻ) ഏക്കർ ഭൂമി കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. ആയിരക്കണക്കിന് ആളുകളോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ട്.


തീപിടിത്തത്തിന്റെ ആഘാതത്തിൽ ഇന്റർസ്റ്റേറ്റ്–84 ദേശീയപാതയുടെ (Interstate 84) ഏകദേശം 70 മൈൽ ദൂരമുള്ള ഭാഗം അടച്ചിരിക്കുകയാണ്. ശക്തമായ കാറ്റ്, അതിശക്തമായ ചൂട്, വരണ്ട കാലാവസ്ഥ എന്നിവയാണ് തീ അതിവേഗത്തിൽ പടരാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.


സംസ്ഥാനത്ത് നിരവധി കാട്ടുതീകൾ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ രാവും പകലും പരിശ്രമിക്കുമ്പോൾ, മിന്നലിന് കൂടുതൽ സാധ്യതയുള്ള കാലാവസ്ഥ പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്ന ആശങ്കയും നിലനിൽക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network