കാലാവധി കഴിയുന്നത് 1117 ബസുകൾ; ശബരിമല സർവീസുകൾ പ്രതിസന്ധിയിലായി കെഎസ്ആർടിസി

ശബരിമല: കെഎസ്ആർടിസിയുടെ 1117 ബസുകളുടെ 15 വർഷം കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കും. തീർഥാടന കാലത്തു പമ്പ–ശബരിമല സ്പെഷൽ സർവീസ് നടത്താൻ ആവശ്യത്തിനു നല്ല ബസ് ഇല്ലാത്ത പ്രതിസന്ധിയിലാണു കെഎസ്ആർടിസി. 


മന്ത്രി കെ.മുരളീധരൻ വിളിച്ച ശബരിമല അവലോകന യോഗത്തിൽ തീർഥാടനത്തിനായി 1750 ബസുകൾ സജ്ജമാക്കുമെന്നു കെഎസ്ആർടിസി അറിയിച്ചിരുന്നു. നിർദേശം നൽകിയപ്പോഴാണ് ബസുകളുടെ കാലാവധി പൂർത്തിയാകുന്ന വിവരം ശ്രദ്ധിക്കപ്പെട്ടത്. കേന്ദ്ര നിയമപ്രകാരം കാലാവധി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയില്ല.


നവംബർ 16ന് ആണ് നട തുറക്കുന്നത്. ജനുവരി 20 വരെയാണ് സീസൺ. പമ്പ ഡിപ്പോയിൽ മകരവിളക്കിന് 900 വരെ ബസുകൾ വേണ്ടി വരും. ഇതിനു പുറമേ ചെങ്ങന്നൂർ, പത്തനംതിട്ട, എരുമേലി, കോട്ടയം, ഡിപ്പോകൾക്കും അധിക ബസ് നൽകണം. പ്രതിസന്ധി മന്ത്രി സി.പി.ജോണിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. സാമ്പത്തിക സ്ഥിതി മോശമായതിനാൽ പ്രിയദർശിനി പദ്ധതിയിലെ നഷ്ടം നികത്താനുള്ള 800 കോടി രൂപ നൽകുന്ന കാര്യമാണ് ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലുള്ളത്. 


പുതിയ ബസ് വാങ്ങാൻ കേന്ദ്രസഹായം തേടി സി.പി.ജോൺ കേന്ദ്ര മന്ത്രിയെ കണ്ടു. ബസ് വാങ്ങാൻ വിദേശ വായ്പ ലഭ്യമാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. 600 സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കാനും ആലോചിക്കുന്നു.

ഓണത്തിനും മറ്റും സംസ്ഥാനാന്തര സർവീസിന് 63 എസി ബസുകൾ വാടകയ്ക്ക് എടുക്കാനുള്ള ടെൻഡർ കഴിഞ്ഞ ദിവസം ക്ഷണിച്ചിരുന്നു. അതേ മാതൃകയിലാണു ശബരിമല സ്പെഷൽ സർവീസിനും ബസുകൾ വാടകയ്ക്ക് എടുക്കുന്നത്. കെഎസ്ആർടിസി എംബ്ലം പതിച്ച് സർവീസ് നടത്താനാണ് ആലോചന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !