വിലകുറഞ്ഞ മദ്യം വാങ്ങി 'സ്കോച്ച്' ആക്കി വിൽപന; തിരുവനന്തപുരത്ത് വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തി; പ്രതി പിടിയിൽ

തിരുവനന്തപുരം: ജവാൻ അടക്കമുള്ള വില കുറഞ്ഞ മദ്യം വാങ്ങി സ്‌കോച്ചാക്കി വിൽക്കുന്നതിനായി ഉപയോഗിച്ചുവന്ന വ്യാജ മദ്യ നിർമാണ കേന്ദ്രം തിരുവനന്തപുരത്ത് കണ്ടെത്തി. 



മദ്യ നിർമാണം നടത്തിവന്ന ഈഞ്ചക്കൽ സ്വദേശി ഹാഷിം സുൾഫിക്കറിനെ പോലീസ് പിടികൂടി.


ബെവ്‌കോയിൽ നിന്ന് വിലകുറഞ്ഞ മദ്യം വാങ്ങി കലർത്തിയാണ് സുൾഫിക്കർ വൻ ബ്രാൻഡുകൾ നിർമ്മിച്ചിരുന്നത്. ഇയാളിൽ നിന്ന് 14 ലിറ്റർ വ്യാജ മദ്യവും ബെവ്കോയിൽ നിന്ന് വാങ്ങിയ ആറര ലിറ്റർ മദ്യവും കണ്ടെടുത്തു.


വിലകുറഞ്ഞ മദ്യത്തിൽ നിന്ന് ബ്ളാക്ക് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ ബ്രാന്റുകളാണ് സുൾഫിക്കർ നിർമ്മിച്ചിരുന്നത്. ഈ വ്യാജ മദ്യം ഇയാൾ ബാറുകളിൽ വിൽപന നടത്തിയതായും പോലീസിന് സംശയമുണ്ട്.


ബാറുകളിൽ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡാണ് വ്യാജ മദ്യ നിർമ്മാണം കേന്ദ്രം കണ്ടെത്തിയതും വ്യാജ മദ്യം പിടിച്ചെടുത്തതും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !