ഈരാറ്റുപേട്ട: വികസന പ്രവർത്തനങ്ങൾക്കായി എംഎൽഎ ഫണ്ടിൽനിന്ന് അനുവദിക്കുന്ന പണം ജനങ്ങളുടെ പണമാണെന്നും അതിൽ എംഎൽഎയുടെ ആസ്തിവികസന ഫണ്ടെന്ന പേരിൽ തന്റെ പേര് ചേർക്കില്ലെന്നും പൂഞ്ഞാർ എംഎൽഎ എം.ജെ.സെബാസ്റ്റ്യൻ. കൂട്ടിക്കലിൽ ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍റെയും നിങ്ങളുടെയും നികുതി പണമാണ് ഫണ്ടായി സർക്കാർ തരുന്നതെന്നു എംഎൽഎ പറഞ്ഞു. അതെടുത്ത് എന്തെങ്കിലും ചെയ്തിട്ട് എംഎൽഎയുടെ പേരെഴുതി വെക്കുന്നത് നാണം കെട്ട പണിയാണ്. തനിക്കതിനോട് യോജിക്കാനാകില്ല. താൻ ചെയ്യുന്നത് ജനപ്രതിനിധിയുടെ ജോലിയാണ്.
ചെയ്യുന്ന കാര്യങ്ങൾ കല്ലിലും ഫ്ലെക്സിലും വേണ്ട. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് എന്നത് ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്.
താൻ തുക അനുവദിക്കുന്ന ഒരിടത്തുപോലും ഇത്തരത്തിൽ വയ്ക്കരുത് എന്നു പറഞ്ഞാണ് നൽകുന്നതെന്നും എം.ജെ.സെബാസ്റ്റ്യൻ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബോർഡുകൾ വയ്ക്കേണ്ട എന്ന് നിർദേശിച്ചിരുന്നു. ചാണ്ടി ഉമ്മൻ എംഎൽഎയും ഇതേ പാതയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.