വാഷിങ്‌ടൺ: ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ഇനി കൂടുതൽ ചർച്ചകൾക്കില്ല. അത് സമയംപാഴാക്കലാണെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞരാത്രി ഇറാനിലെ 85 കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് വെടിനിർത്തൽ ധാരണ അവസാനിച്ചതായി ട്രംപ് വ്യക്തമാക്കിയത്. തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയായിരുന്നു ഈ പ്രഖ്യാപനം.
ഇറാൻ ഭരണകൂടത്തെയും ജനങ്ങളെയും രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമർശിച്ചത്. 'അവർ നുണയന്മാരും ചതിയന്മാരും രോഗബാധിതരുമാണെന്ന്' അദ്ദേഹം വിശേഷിപ്പിച്ചു.
ഇറാനിലെ ഭരണകൂടം കാൻസർ പോലെയാണ്. എത്രയും പെട്ടെന്ന് അത് മുറിച്ചുമാറ്റേണ്ടതുണ്ട്. അവർ സ്വന്തം ജനങ്ങളെ വേദനിപ്പിച്ചു. 54,000 ആളുകളെ കൊലപ്പെടുത്തിയെന്ന് ട്രംപ് ആരോപിച്ചു. ഹോർമൂസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഇറാനിലെ 85 കേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം. കപ്പൽ ആക്രമണത്തിന് പിന്നിൽ ഇറാൻ സൈന്യമാണെന്ന് ട്രംപ് ആരോപിച്ചു.
"ഖമേനിയുടെ മരണാനന്തര ചടങ്ങുകളിൽ ശ്രദ്ധിക്കുന്നതിന് പകരം അവർ കപ്പലുകൾ ആക്രമിക്കുകയാണ് ചെയ്തത്. അതിന് 20 മടങ്ങ് ശക്തമായ മറുപടിയാണ് ഞങ്ങൾ നൽകിയത്. ഇറാൻ ഭരണാധികാരികൾ ദുഷ്ടന്മാരാണ്. ഇന്നലെ രാത്രി വളരെ ശക്തമായി ഞങ്ങൾ അവരെ ആക്രമിച്ചു. അവർക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ട്’, ട്രംപ് പറഞ്ഞു. ഇറാനെ ആണവായുധം സ്വന്തമാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
47 വർഷമായി അവർ പ്രശ്നങ്ങളുണ്ടാക്കുകയാണ്. ഇറാനെ ആണവമുക്തമാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അത് അമേരിക്ക നടപ്പാക്കാൻ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്കാറയിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ, ഇറാന്റെ കാര്യത്തിൽ നാറ്റോ സഖ്യം അമേരിക്കയെ സഹായിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.