കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വലിയ വാർത്താപ്രാധാന്യവും ഒപ്പം നിരവധി സോഷ്യൽ മീഡിയ ട്രോളുകളും ഏറ്റുവാങ്ങിയ ഒന്നായിരുന്നു വേദികളിലെ ‘മൈക്ക് തകരാറുകൾ’. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പല പൊതുപരിപാടികളിലും മൈക്ക് പണിമുടക്കുന്നതും അതിനെതിരെ അദ്ദേഹം പരസ്യമായി പ്രതികരിക്കുന്നതും കേരളക്കര കൗതുകത്തോടെയാണ് കണ്ടിരുന്നത്.
മൈക്ക് അനൗൺസ്മെന്റിൽ തടസ്സം നേരിട്ടതോടെ ഒട്ടും സമയം കളയാതെ, “ഭരണം മാറിയിട്ടും മൈക്കിന്റെ വിഷയം മാത്രം മാറിയിട്ടില്ല എന്നുള്ളതാണ്” എന്ന് രമേശ് ചെന്നിത്തല മൈക്കിലൂടെ തന്നെ ചിരിയോടെ പറഞ്ഞു. മന്ത്രിയുടെ ഈ അപ്രതീക്ഷിത കൗണ്ടർ കേട്ടതോടെ സദസ്സിൽ ഇരുന്നവരെല്ലാം വലിയ രീതിയിൽ ചിരിക്കുകയും കയ്യടിക്കുകയുമായിരുന്നു. ഇതിന്റെ ദ്യശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാവുകയാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.