മൈസൂരു: തലമുറകളെ പാട്ടിന്റെ പാലാഴിയിലേക്കു ക്ഷണിച്ച സംഗീതവിസ്മയം എസ്.ജാനകി (88) ഇനി ഓർമകളിലെ മായാത്ത സ്വരം. ഗായികയുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുകയാണ്.
മൈസൂരു മഹാരാജാസ് കോളജ് മൈതാനത്ത് പൊതുദർശനം മണിക്കൂറുകൾ നീണ്ടു. സിനിമാ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് പ്രിയഗായികയെ അവസാനമായി കാണാൻ മഹാരാജാസ് കോളജ് മൈതാനത്തേക്ക് എത്തുന്നത്.
വൈകിട്ട് നാലരയോടെ മഹാരാജാസ് കോളജിലെ പൊതുദർശനം അവസാനിപ്പിച്ച് മൃതദേഹം കനിയനഹുണ്ഡി ഫാം ഹൗസിലേക്ക് എത്തിച്ചു. ഇവിടേക്കും ഗായികയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ ആളുകൾ ഒഴുകിയെത്തി.
മൈസൂരുവിൽ സംസ്കരിക്കണമെന്നത് ഗായികയുടെ ആഗ്രഹമായിരുന്നു. ചെറുമകൾ അപ്സര വൈദ്യുലയാണ് അന്ത്യകർമങ്ങൾ നിർവഹിക്കുന്നത്.
ഞായറാഴ്ച രാത്രി 7.30നായിരുന്നു എസ്.ജാനകിയുടെ അന്ത്യം. മൈസൂരുവിലെ വീട്ടിൽ കുഴഞ്ഞുവീണ ജാനകിയെ ഇന്നലെ ഉച്ചയോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏകമകനും നർത്തകനുമായ മുരളീകൃഷ്‌ണ (65) ഹൃദയാഘാതത്തെ തുടർന്നു കഴിഞ്ഞ ജനുവരിയിൽ മരിച്ചതിനു ശേഷം ചെറുമകൾ അപ്സര വൈദ്യുലയ്ക്കൊപ്പമായിരുന്നു ജാനകി താമസിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.