അന്തരിച്ച എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ പി.കെ.ശ്രീമതി ഫാമിലി പെന്‍ഷന്‍ വാങ്ങിക്കുന്നതായി വ്യാജപ്രചരണം; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവരെ കണ്ടെത്തി ശിക്ഷിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പി.കെ.ശ്രീമതിക്കെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവരെ കണ്ടെത്തി ശിക്ഷിക്കാന്‍ സര്‍ക്കാര്‍. 


അന്തരിച്ച എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ താന്‍ ഫാമിലി പെന്‍ഷന്‍ വാങ്ങിക്കുന്നതായി വ്യാജപ്രചരണം നടക്കുന്നുവെന്ന് പറഞ്ഞ് പി.കെ.ശ്രീമതി ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. 


ഇതിനു പിന്നാലെ ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് അവര്‍ പരാതി നല്‍കുകയും ചെയ്തു. അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച് ഈ പരാതി മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിക്ക് കൈമാറി.

അന്തരിച്ച കുന്നംകുളം മുന്‍ എംഎല്‍എ പി.ആര്‍.കൃഷ്ണന്റെ ഭാര്യയായ പി.കെ.ശ്രീമതി പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നു കാട്ടി വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലെ വിവരമാണ് മുന്‍മന്ത്രി പി.കെ.ശ്രീമതിയുടെ പേരില്‍ പ്രചരിപ്പിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !