"പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ 250 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി; ഞാൻ വളരെക്കാലമായി ഇന്ത്യയുടെ ഒരു വലിയ ആരാധകൻ";പ്രശംസയുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ

ഓക്‌ലൻഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിന് പ്രശംസയുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ. താൻ വർഷങ്ങളായി 'ഇന്ത്യയുടെ വലിയ ആരാധകനാണ്' എന്നും രാജ്യത്തിന്റെ പുരോഗതി 'അവിശ്വസനീയമാണ്' എന്നും അദ്ദേഹം വിശേഷിപ്പിച്ചു.


ഓക്‌ലൻഡിൽ നടന്ന ഇന്ത്യ-ന്യൂസിലൻഡ് ബിസിനസ് ആൻഡ് സ്‌പോർട്‌സ് എൻഗേജ്മെന്റ് ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1990-കളിൽ യൂണിലിവറിൽ ജോലി ചെയ്യുമ്പോൾ ഇന്ത്യ സന്ദർശിച്ചതിനെക്കുറിച്ച് ലക്‌സൺ ഓർമ പുതുക്കി.

'നിങ്ങളിൽ പലർക്കും അറിയാമായിരിക്കും, ഞാൻ വളരെക്കാലമായി ഇന്ത്യയുടെ ഒരു വലിയ ആരാധകനാണ്. ഞാൻ ആദ്യമായി ഇന്ത്യയിൽ പോയത് എന്റെ ഇരുപതുകളുടെ മധ്യത്തിലാണ്. അന്ന് ഞാൻ യൂണിലിവർ എന്ന കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു, ഇന്ത്യയിലെ മുൻനിര കമ്പനികളിൽ ഒന്നായിരുന്നു ഹിന്ദുസ്ഥാൻ ലിവറിന്റെ ഭാഗമായിരുന്നു. 90കളുടെ മധ്യത്തിലായിരുന്നു അത്. അന്ന് ആളുകൾക്ക് ദിവസക്കൂലി നാണയമായി കയ്യിൽ കിട്ടുമായിരുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ 250 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയത് എനിക്ക് വളരെ കൗതുകകരമാണ്. ഇപ്പോൾ 440 ദശലക്ഷം ആളുകൾ ഇടത്തരം വിഭാഗത്തിൽ ഉണ്ട്, ദശകത്തിന്റെ അവസാനം ആകുമ്പോഴേക്കും ഇത് 750 ദശലക്ഷം ആയി ഉയരും. ഇതൊരു അവിശ്വസനീയമായ പരിവർത്തനമാണ്' ന്യൂസിലൻഡ് പ്രധാനമന്ത്രി പറഞ്ഞു.


പലതവണ ഇന്ത്യ സന്ദർശിച്ച ഒരാളെന്ന നിലയിൽ, താഴ്ന്ന വരുമാനത്തിൽ നിന്ന് ഇടത്തരം വരുമാനത്തിലേക്കും തുടർന്ന് ഉയർന്ന വരുമാനത്തിലേക്കും ഉള്ള ആളുകളുടെ മാറ്റം കാണുന്നത് വളരെ പ്രചോദനകരവും ആവേശകരവുമാണ്. ഈ പരിവർത്തനം അവിശ്വസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ വ്യവസായികളുടെ പ്രതിനിധികൾക്കൊപ്പം ന്യൂസിലൻഡ് സന്ദർശിച്ചതിന് പ്രധാനമന്ത്രി മോദിയോട് ക്രിസ്റ്റഫർ ലക്‌സൺ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. 'എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയെ ഊഷ്മളമായി സ്വാഗതം ചെയ്തുകൊണ്ട് ഞാൻ തുടങ്ങട്ടെ. എന്റെ സുഹൃത്തേ, ഇത്രയും ദൂരംതാണ്ടി ന്യൂസിലൻഡിലേക്ക് വന്നതിനും ഞങ്ങളുടെ വ്യവസായികളുമായി സമയം ചെലവഴിച്ചതിനും ഇന്ത്യൻ വ്യവസായികളെ കൊണ്ടുവന്നതിനും നന്ദി. നമുക്ക് എങ്ങനെ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം എന്ന് ചർച്ച ചെയ്യാൻ സാധിച്ചതിൽ സന്തോഷം' അദ്ദേഹം പറഞ്ഞു. 

കൃഷി, ഭക്ഷ്യവസ്തുക്കൾ, വിനോദസഞ്ചാരം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സഹകരണം വർധിപ്പിക്കാൻ വലിയ അവസരങ്ങളുണ്ടെന്നും ലക്‌സൺ പറഞ്ഞു. '14 ലക്ഷം വരുന്ന ഇന്ത്യൻ സമൂഹം കൂടുതൽ സമ്പന്നരാകുമ്പോൾ, നമുക്ക് അവർക്ക് വിൽക്കാൻ ഭക്ഷ്യവസ്തുക്കളും ഉത്പന്നങ്ങളും ഉണ്ട്. നമുക്ക് ടൂറിസം അനുഭവങ്ങളും നൽകാൻ കഴിയും. നമ്മുടെ കൈവശം മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്, സാങ്കേതികവിദ്യയിലും നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. ഇന്ന് രാവിലെ ഞാൻ പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചതുപോലെ, നമ്മൾ ഒരു കാർഷിക രാജ്യം എന്ന നിലയിൽ അറിയപ്പെടുന്നു, എന്നാൽ ഇപ്പോൾ നമ്മൾ ലോകത്തിലെ മൂന്നാമത്തെ വലിയ റോക്കറ്റ് ലോഞ്ചർമാരാണ്, അതിനാൽ നമുക്ക് സഹകരിക്കാൻ ധാരാളം മേഖലകളുണ്ടെന്ന് ഞങ്ങൾ കരുതുന്നു' അദ്ദേഹം പറഞ്ഞു.    

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !