ദോഹ: ഹോർമൂസിലെ മൈനുകള്‍ നീക്കം ചെയ്യുക സങ്കീർണമാണെന്നും അന്താരാഷ്ട്ര വിദഗ്ദരുടെ സേവനം ആവശ്യമാണെന്നും ഖത്തർ.
അമേരിക്ക - ഇറാൻ സമാധാന ധാരണയുടെ ഭാഗമായ നേരിട്ടുള്ള ചർച്ചകള്‍ ഇപ്പോള്‍ നടക്കുന്നില്ലെന്നും ഖത്തർ വ്യക്തമാക്കി. അമേരിക്ക തടഞ്ഞുവെച്ച ഇറാന്റെ സ്വത്തുക്കളില്‍ 1200 കോടി ഡോളർ നേരിട്ട് ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ പറഞ്ഞു.അതേസമയം ഇറാനുമായി ചർച്ചകള്‍ക്ക് തന്നെയാണ് അമേരിക്കൻ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് മുൻതൂക്കം നല്‍കുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് ചെയ്തു.
അവകാശ വാദങ്ങള്‍ക്കപ്പുറം അമേരിക്ക - ഇറാൻ ചർച്ചകള്‍ മുന്നോട്ടു നീങ്ങാതെ എവിടെയാണ് തട്ടി നില്‍ക്കുന്നതെന്ന് വിശ്വസ്ത മധ്യസ്ഥനായ ഖത്തർ പറയുന്നു. ധാരണയിലെ ആദ്യ നടപടിയായ ഹോർമൂസിലെ മൈനുകള്‍ നീക്കം ചെയ്യുക എളുപ്പമല്ല.
അതിന് അന്താരാഷ്ട്ര സഹായം ഖത്തർ ആവശ്യപ്പെട്ടു. എന്നാല്‍ ഹോർമൂസില്‍ തങ്ങള്‍ മാത്രമാണ് എല്ലാം ചെയ്യുകയെന്ന കടുപിടുത്തത്തിലാണ് ഇറാൻ. മേഖലയിലെ രാജ്യങ്ങളുടെ സമവായത്തോടെയാണ് അന്താരാഷ്ട്ര ഇടപെടല്‍ വേണ്ടതെന്ന് ഖത്തർ വ്യക്തമാക്കി.
ഒമാൻ കൂടി ചേർന്ന് തുറന്ന സുരക്ഷിത നാവിക ഇടനാഴി ഇറാൻ ആക്രമിച്ച് അടപ്പിച്ചിരിക്കെ ഈ നിലപാട് പ്രാധാന്യമുള്ളതാണ്. അമേരിക്കൻ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജെറദ് കുഷ്നറും ദോഹയിലുണ്ടെങ്കിലും ഇറാനും അമേരിക്കയും തമ്മില്‍ നേരിട്ടുള്ള ചർച്ചകള്‍ ഇപ്പോഴുമില്ല. ഖത്തറുമായി ഇരു വിഭാഗവും സംസാരിക്കുന്നു. സാങ്കേതിക വിഷയങ്ങളില്‍ മാത്രം ചർച്ചകള്‍ നടക്കുന്നുണ്ട്. പരസ്പര ധാരണകള്‍ പാലിച്ച് ചർച്ചകള്‍ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ തടസങ്ങളുണ്ടെന്നാണ് ചുരുക്കം.ഹോർമൂസിന് പുറമെ, ഇറാന് ലഭിക്കേണ്ട ഇളവുകള്‍, ഫണ്ട് എന്നിവയിലാണ് പ്രധാന പ്രശ്നം. ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കളില്‍ 1200 കോടി ഡോളർ സെൻട്രല്‍ ബാങ്കിന് നേരിട്ട് ലഭിക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി. അമേരിക്കൻ കർഷകരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന തരത്തില്‍ ഇവ വിനിയോഗിക്കുമെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നു.ഇറാന്റെ ഫണ്ടുകള്‍ ഖത്തർ നേരിട്ടല്ല നല്‍കുന്നത് എന്ന് ഇക്കാര്യത്തില്‍ ഖത്തർ വ്യക്തത വരുത്തി. ഖത്തർ, അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മധ്യസ്ഥൻ മാത്രമാണ് എന്ന് ഖത്തർ വിദേശകാര്യ വക്താവ് വ്യക്തമാക്കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.