കോടികളുടെ ക്രിപ്റ്റോ-ഹവാല വേട്ട; അന്വേഷണം കേന്ദ്ര ഏജൻസികള്‍ക്ക് വിടാൻ സര്‍ക്കാര്‍

കോടികളുടെ ക്രിപ്റ്റോ-ഹവാല വേട്ട; അന്വേഷണം കേന്ദ്ര ഏജൻസികള്‍ക്ക് വിടാൻ സര്‍ക്കാര്‍

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച്‌ മ്യൂള്‍ അക്കൗണ്ടുകള്‍ വഴി നടന്ന വൻ സൈബർ തട്ടിപ്പുകളും ക്രിപ്റ്റോ-ഹവാല ഇടപാടുകളും സംബന്ധിച്ച കേസുകള്‍ കേന്ദ്ര അന്വേഷണ ഏജൻസികള്‍ക്ക് കൈമാറാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.

ജില്ലയിലെ കൊടുവള്ളി, താമരശേരി, കാക്കൂർ, കൈതപ്പൊയില്‍ വേഞ്ചേരി തുടങ്ങിയ പ്രദേശങ്ങള്‍ നിലവില്‍ സൈബർ ക്രിമിനലുകളുടെ പ്രധാന ഹോട്ട് സ്പോട്ടുകളായി മാറിയിരിക്കുകയാണെന്നും, സംസ്ഥാനത്ത് ഔദ്യോഗിക ബാങ്കിംഗ് സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന രീതിയില്‍ ഒരു സമാന്തര സമ്പദ്‌വ്യവസ്ഥ തന്നെ ഹവാല സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ തട്ടിപ്പിലൂടെയും നിയമവിരുദ്ധ ഇടപാടുകളിലൂടെയും സമാഹരിക്കുന്ന വൻ തുകകള്‍ മയക്കുമരുന്ന് കടത്ത്, രാജ്യദ്രോഹ പ്രവർത്തനങ്ങള്‍, ഭീകരവാദ ഫണ്ടിംഗ് എന്നിവയ്ക്കായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന ഗുരുതരമായ സൂചനകളെ തുടർന്നാണ് അന്വേഷണം കേന്ദ്ര ഏജൻസികള്‍ക്ക് വിടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും നീളുന്ന ഈ സാമ്പത്തിക ശൃംഖലയുടെയും ക്രിപ്റ്റോ ഇടപാടുകളുടെയും സങ്കീർണ്ണതകള്‍ വെളിച്ചത്തുകൊണ്ടുവരാൻ വിപുലമായ അന്വേഷണം അനിവാര്യമായതിനാലാണ് എൻ.ഐ.എ , ഇ.ഡി തുടങ്ങിയ ഏജൻസികള്‍ക്ക് കേസുകള്‍ കൈമാറുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network