കാൻഡിലാസോ' പ്രതിഭാസം: ഇരട്ടഭൂകമ്പം കഴിഞ്ഞ് ആറാം ദിവസം ആകാശം രക്തവര്‍ണ്ണമായി, വെനസ്വേലയില്‍ ഭീതിയോടെ ജനങ്ങള്‍, '

കാൻഡിലാസോ' പ്രതിഭാസം: ഇരട്ടഭൂകമ്പം കഴിഞ്ഞ് ആറാം ദിവസം ആകാശം രക്തവര്‍ണ്ണമായി, വെനസ്വേലയില്‍ ഭീതിയോടെ ജനങ്ങള്‍, '

കാരക്കാസ്: കാരക്കാസ്: രാജ്യത്ത് വലിയ നാശംവിതച്ച ഇരട്ട ഭൂകമ്പത്തിന് പിന്നാലെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ ആകാശം കഴിഞ്ഞ ദിവസം വൈകുന്നേരം കടും ചുവപ്പ് നിറത്തിലായി.

ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ജൂണ്‍ 24-ലെ ഇരട്ട ഭൂകമ്പത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകുന്നതിന് മുൻപ് ആകാശത്തുണ്ടായ ഈ മാറ്റം കണ്ട് ജനങ്ങള്‍ പരിഭ്രാന്തിയിലായി. എന്നാല്‍ ഇതില്‍ ഭയപ്പെടാനൊന്നുമില്ലെന്നും ഇത് കേവലം ഒരു അന്തരീക്ഷ പ്രതിഭാസം മാത്രമാണെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സൂര്യൻ അസ്തമിക്കുന്ന സമയത്താണ് ആകാശം ചുവപ്പുനിറമായി മാറിയത്. സാമൂഹിക മാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ, ഈ പ്രതിഭാസം രാജ്യത്തുണ്ടായ ഭൂചലനവുമായി ബന്ധപ്പെട്ടതാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നു. 

എന്നാല്‍, ഇത് ഭൂചലനം മൂലമുണ്ടായതല്ലെന്നും 'കാൻഡിലാസോ' എന്നറിയപ്പെടുന്ന തികച്ചും സ്വാഭാവികമായ ഒരു പ്രതിഭാസമാണെന്നും ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. ജൂണ്‍ 24-ലെ ഇരട്ട ഭൂകമ്പത്തില്‍ 1,700-ലധികം ആളുകള്‍ ഇതിനകം മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍.


എന്താണ് 'കാൻഡിലാസോ'?

വെനസ്വേലയിലും തെക്കേ അമേരിക്കയുടെ വടക്കൻ ഭാഗങ്ങളിലും അസാധാരണ മാംവിധം ചുവപ്പോ ഓറഞ്ചോ നിറത്തിലുള്ള സൂര്യാസ്തമയങ്ങളെ വിശേഷിപ്പിക്കാൻ പ്രാദേശികമായി ഉപയോഗിക്കുന്ന വാക്കാണിത്. 'റെയ്‌ലി സ്കാറ്ററിംഗ്' എന്നറിയപ്പെടുന്ന പ്രകാശപ്രകീർണ്ണന പ്രതിഭാസമാണ് ഇതിന് കാരണം. 

സൂര്യൻ ചക്രവാളത്തോട് അടുക്കുമ്പോള്‍, സൂര്യപ്രകാശത്തിന് അന്തരീക്ഷത്തിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. ഈ സമയത്ത് തരംഗദൈർഘ്യം കുറഞ്ഞ നീല, വയലറ്റ് പ്രകാശകിരണങ്ങള്‍ അന്തരീക്ഷത്തിലെ തന്മാത്രകളാല്‍ കൂടുതല്‍ ചിതറിപ്പോകുകയും, തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് കിരണങ്ങള്‍ മാത്രം ആകാശത്ത് അവശേഷിക്കുകയും ചെയ്യും.

അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍, പുക, സമുദ്രത്തിലെ ഉപ്പ് അല്ലെങ്കില്‍ എയറോസോളുകള്‍ എന്നിവയുടെ അളവ് കൂടുമ്പോള്‍ ഈ പ്രതിഭാസത്തിന്റെ തീവ്രത വർദ്ധിക്കുന്നു. വെനസ്വേല ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ആഫ്രിക്കയിലെ സഹാറ മരുഭൂമിയില്‍ നിന്നുള്ള പൊടിക്കാറ്റ് പതിവായി എത്താറുണ്ട്. ഇതും ഈ പ്രതിഭാസത്തിന് കാരണമായേക്കാം.

വെനസ്വേലയില്‍ വെറും 39 സെക്കൻഡുകളുടെ വ്യത്യാസത്തില്‍ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ഇതേത്തുടർന്ന് തകർന്ന കെട്ടിടങ്ങളില്‍ നിന്നുള്ള പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നേരിയ തോതില്‍ കലർന്നിട്ടുണ്ടാകാമെങ്കിലും, ആകാശം ചുവന്നതിന് ഭൂചലനവുമായി നേരിട്ട് ബന്ധമില്ലെന്ന് ഭൂഭൗതികശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network