സോഷ്യൽ മീഡിയ വഴി പ്രണയം നടിച്ച് യുവാവിന്റെ മാലയും മൊബൈലും കവർന്ന യുവതി പിടിയിൽ

തൃശൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് വിളിച്ചുവരുത്തിയ ശേഷം യുവാവിന്റെ നാല് പവന്റെ സ്വർണ്ണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതിയെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി വെങ്കിടങ്ങ് സ്വദേശിനിയായ പണ്ടാറമേട്, എടക്കാട് വീട്ടിൽ ഹമിഷദാസ് (25) ആണ് പിടിയിലായത്.

കഴിഞ്ഞ ജൂൺ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ചേലക്കര സ്വദേശിയായ യുവാവിനെ യുവതി നേരിൽ കാണാനായി പീച്ചി ഡാമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഡാമിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന നാല് പവന്റെ സ്വർണ്ണമാല ഇവർ ഊരി ധരിച്ചു. ഇത് എതിർത്ത യുവാവിനെ, ബഹളം വെച്ച് നാട്ടുകാരെ കൂട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും, തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും കൈക്കലാക്കി പ്രതി സംഭവസ്ഥലത്തുനിന്ന് മുങ്ങുകയുമായിരുന്നു.

​യുവാവ് പീച്ചി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി എറണാകുളം കടവന്ത്രയിലുണ്ടെന്ന് പോലീസ് മനസ്സിലാക്കിയത്. കടവന്ത്രയിലെത്തിയ അന്വേഷണ സംഘം അതിവിദഗ്ധമായി പ്രതിയെ വലയിലാക്കുകയായിരുന്നു.

​പീച്ചി സബ് ഇൻസ്പെക്ടർ ജിനോ പീറ്റർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗീത, സിവിൽ പോലീസ് ഓഫീസർ നിധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !