ആശ്വാസം: വാണിജ്യ സിലിണ്ടറുകളുടെ വില കുറഞ്ഞു; ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല

ദില്ലി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോഗ്രാം എല്‍പിജി സിലിണ്ടർ വില കുറഞ്ഞു. 180 രൂപ കുറഞ്ഞ് 2951 രൂപയായി.എന്നാല്‍ ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

ഈ വർഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചത്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ആയിരത്തോളം രൂപയുടെ വർദ്ധന ഉണ്ടായിട്ടുണ്ട് എന്നതിനാല്‍ ഹോട്ടല്‍ മേഖലയ്ക്ക് ഇന്നത്തെ വിലക്കുറവിലൂടെ നേരിയ ആശ്വാസം മാത്രമേ ലഭിച്ചിട്ടുള്ളൂ.

വിവിധ നഗരങ്ങളില്‍ 173 രൂപ മുതല്‍ 183.50 രൂപ വരെയുള്ള കുറവാണ് 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകള്‍ക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്. ദില്ലി, ലഖ്‌നൗ എന്നീ നഗരങ്ങളില്‍ വിലയില്‍ 183.50 രൂപയുടെ കുറവുണ്ടായപ്പോള്‍, കൊല്‍ക്കത്തയില്‍ 174 രൂപയാണ് കുറഞ്ഞത്. ചണ്ഡീഗഢില്‍ 181.50 രൂപയുടെയും പട്നയില്‍ 173 രൂപയുടെയും കുറവ് സിലിണ്ടറിന് രേഖപ്പെടുത്തി.

പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടർ വില കുതിച്ചുയർന്ന് മൂവായിരത്തിന് മുകളില്‍ എത്തിയത്. യുഎസും ഇറാനും തമ്മില്‍ 60 ദിവസത്തെ പുതിയ വെടിനിർത്തല്‍ കരാർ വന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഗണ്യമായി ഇടിഞ്ഞു. 

ആഗോള എണ്ണ - വാതക ഗതാഗതത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സജീവമായതും വിപണിക്ക് അനുകൂലമായി. എന്നാല്‍ ആനുപാതികമായ കുറവ് വാണിജ്യ എല്‍പിജി വിലയില്‍ വരുത്തിയിട്ടില്ലെന്ന് പരാതിയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !