Certificate of Deposit (COD) പഴയ വാഹനം പൊളിക്കൽ ഇനി പൊളിയല്ലേ...

Certificate of Deposit (COD) പഴയ വാഹനം പൊളിക്കൽ ഇനി പൊളിയല്ലേ...

പഴയ വാഹനം പൊളിക്കൽ ഇനി പൊളിയല്ലേ...

നിങ്ങളുടെ പഴയ വാഹനം ഒഴിവാക്കാൻ അത്, പൊളിക്കൽ കേന്ദ്രത്തിലേക്ക് (RVSF)  കൈമാറിയാൽ (deposit ചെയ്താൽ) ഒരു Certificate of Deposit ( *CoD* ) ലഭിക്കും. ഈ CoD ഉപയോഗിച്ച് പുതിയ വാഹനം വാങ്ങുമ്പോൾ ഇളവുകൾ ലഭിക്കുന്നതാണ്. 

ഇത്‌ സ്വന്തമായി ഉപയോഗിക്കുകയോ രാജ്യത്ത് ആർക്കും കൈമാറ്റം നടത്തുകയോ ആവാം  (CoD is tradeable).

പ്രത്യേകം വെബ്സൈറ്റുക്കൾ വഴി ഉടമ ആഗ്രഹിക്കുന്ന വില ലഭിക്കുന്ന മുറയ്ക്ക് CoD വിൽക്കാവുന്നതാണ്.

 ഒരു CoD ഉപയോഗിച്ച് വാങ്ങുന്ന അതേ ഇനം (ഉദാ: കാറിന് പകരം പുതിയ കാർ)  പുതിയ വാഹനത്തിന് കേരളത്തിൽ ലഭിക്കുന്ന ഇളവുകൾ ഇനി പറയാം.

Registration Fees- ആവശ്യമില്ല.

പ്രൈവറ്റ് വാഹനങ്ങൾക്ക് ലൈഫ് ടാക്സിന്റെ 15% ഇളവ് (15 വർഷത്തേക്ക് )

ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 10% ടാക്സ് ഇളവ് (5 വർഷത്തേക്ക്).

ഓർക്കുക.. CoD ലഭിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ഉപയോഗിച്ചാലേ CoD യുടെ ആനുകൂല്യം ലഭിക്കുകയുള്ളു.

Registered Vehicle Scrapping Facility (RVSF) സ്ഥാപനത്തിൽ ഏൽപ്പിച്ച വാഹനം പൊളിച്ചു കഴിഞ്ഞാൽ ഒരു Certificate of Vehicle Scrapping (വാഹനം പൊളിച്ചതായുള്ള സർട്ടിഫിക്കറ്റ്) ഉടമയ്ക്ക് ലഭിക്കുന്നതാണ്. വാഹനത്തിന്മേൽ നിലവിലുള്ള ബാധ്യതകൾ തീർത്ത ശേഷം ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആർ ടി ഓഫീസുകൾ വഴി വാഹനത്തിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാവുന്നതാണ്.

'ഓർക്കുക.. 

CoD ക്ക് പകരമായുള്ള നികുതിയിളവ് നിങ്ങൾക്ക് ലഭിച്ചു എന്ന് ഉറപ്പുവരുത്തുക. ഇതിനായി റോഡ് നികുതിയായി ഷോറൂമിൽ അടച്ച തുകതന്നെയാണ് നിങ്ങളിൽനിന്ന് ഈടാക്കിയത് എന്നറിയാൻ നികുതി രസീത് ചോദിച്ച് വാങ്ങുക.'

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network