വാഷിങ്ടൻ∙ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ച 'ട്രെൻ ഡി അരഗ്വ' എന്ന മാഫിയാ സംഘത്തിന്റെ നേതാവിനെ വ്യോമാക്രമണത്തിൽ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
'നിനോ ഗ്വറേറോ' എന്നറിയപ്പെടുന്ന ഹെക്ടർ റസ്തൻഫോർഡ് ഗ്വറേറോ ഫ്ലോറസിനെ വധിച്ചതായി ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.ട്രെൻ ഡി അരഗ്വ ഭീകരർക്ക് ഇനി വെനസ്വേലയിലോ മറ്റെവിടെയെങ്കിലുമോ സുരക്ഷിത താവളങ്ങൾ ഉണ്ടാകില്ലെന്നു ട്രംപ് പറഞ്ഞു.
ക്രൂരന്മാരായ കൊലയാളികളെയും ലഹരിമരുന്ന് മാഫിയ തലവൻമാരെയും എപ്പോൾ വേണമെങ്കിലും എവിടെവച്ചും ഞങ്ങൾ കണ്ടെത്തും. ‘നരകത്തിന്റെ ആഴങ്ങളിലേക്ക്’ അവരെ അയയ്ക്കുമെന്നും ട്രംപ് പറഞ്ഞു.പച്ച മേൽക്കൂരയുള്ള ഒരു കെട്ടിടം വ്യോമാക്രമണത്തിൽ തകർക്കുന്ന വിഡിയോ ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.
വെനസ്വേലയുമായി ചേർന്ന് നടത്തിയ ഏകോപിത നീക്കമായിരുന്നു ഈ ആക്രമണമെന്നും ട്രംപ് പറഞ്ഞു. ഈ ആഴ്ച ആദ്യം വെനസ്വേലൻ സുരക്ഷാ സേനയുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനാണ് ഇതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എക്സിൽ പറഞ്ഞു. രഹസ്യാന്വേഷണ വിവരങ്ങളും പ്രത്യേക സാങ്കേതിക സഹായവും പങ്കുവച്ചതായി വെനസ്വേലൻ സർക്കാരും വ്യക്തമാക്കി.
ക്രിമിനൽ പ്രവർത്തനങ്ങൾക്കും ലഹരി കടത്തിനും ന്യൂയോർക്ക് ഫെഡറൽ കോടതിയിൽ ഗ്വറേറോയ്‌ക്കെതിരെ കേസ് നിലവിലുണ്ടായിരുന്നു. ഈ ക്രിമിനൽ സംഘത്തിനെതിരെ ട്രംപ് മുൻപും കടുത്ത നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് ലഹരിമരുന്ന് കടത്താൻ ഉപയോഗിക്കുന്ന ചെറിയ ബോട്ടുകൾക്ക് നേരെ യുഎസ് സേന വ്യോമാക്രമണം നടത്തിയിരുന്നു. വിവിധ ആക്രമണങ്ങളിൽ ഇതുവരെ 207 പേർ കൊല്ലപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.