വീണ്ടും സത്യപ്രതിജ്ഞ: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന സുഗതന് ഒരു ദിവസത്തെ ഇളവ് തേടി കോടതിയെ സമീപക്കാൻ ബിജെപി,

തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാനുള്ള നീക്കവുമായി ബിജെപി.

ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതി സമീപിക്കാനാണ് ആലോചന. അതേസമയം, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഡിവിഷൻ ബഞ്ചില്‍ അപ്പീല്‍ നല്‍കും.

പല ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിന് പിറകെ തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി അംഗങ്ങള്‍ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈശ്വര നാമത്തിലാണ് 19 പേർ മേയർക്ക് മുന്നില്‍ സത്യപതിജ്ഞ ചെയ്തത്.

26ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന സൂചന ലഭിച്ചതോടെയാണ് മേയറുടെ അതിവേഗ നീക്കങ്ങള്‍. 20 പേരില്‍ 19 പേരും ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് പ്രതിസന്ധി മറികടന്നു. കാപ്പാ കേസില്‍ ജയിലുള്ള വഴോട്ട് കോണം അംഗം ആർ സുഗതൻ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തില്ല. 

സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതി സമീപിക്കാനാണ് ബിജെപിയുടെ ആലോചന. തിരുവനന്തപുരം കോർപ്പറേഷനില്‍ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗണ്‍സിലർമാരില്‍ ഒരാളാണ് സുഗതൻ. ഗുരുദേവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

ചരിത്രത്തില്‍ ആദ്യമായി തിരുവന്തപുരം കോർപ്പേറേഷനില്‍ ഭരണം നേടിയ ബിജെപിക്കേറ്റ പ്രഹരമായിരുന്നു സത്യപ്രതിജ്ഞ അസാധുവാക്കിയ ഹൈക്കോടതി ഉത്തരവ്. കൗണ്‍സിലർ‍മാർ ബലിദാനികളുടെയും വിവിധ ദൈവങ്ങളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് ചട്ട ലംഘനമാണെന്ന് കണ്ടെത്തിയായിരുന്നു കോടതി നടപടി.

 കേരള പഞ്ചായത്ത് രാജ് 152 ആം വകുപ്പിലും, മുനിസിപ്പാലിറ്റി ആക്ടിലെ 143 ആം വകുപ്പിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യണ്ടത് ദൈവ നാമത്തിലോ, അല്ലെങ്കല്‍ ദൃഢപ്രതിജ്ഞയോ ആകണമെന്ന് കോടതി പറയുന്നു. നിയമം അനുശാസിക്കുന്ന ദൈവനാമത്തിന് വിപുലീകരണമോ, മറ്റ് നിർവ്വചനമോ ചട്ടത്തിലില്ലാത്തിതനാല്‍ പല ദൈവങ്ങളുടെ പേരിലുള്ള സത്യ പ്രതിഢ്ജ അസാധുവൈണെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിത്.

ഈ കാലയളവില്‍ കൗണ്‍സിലർമാർക്ക് അധികാരമില്ലെന്നും കോടതി ഉത്തരവിട്ടു. വിധി വന്നതോടെ 26ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ നാടകീയ നീക്കങ്ങളുണ്ടാകാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് മേയർ അതിവേഗ നീക്കം തുടങ്ങിയത്. മേയർ തന്നെ സത്യവാചകം ചൊല്ലിക്കൊടുക്കുന്നതില്‍ നിയമ പ്രശ്നമുണ്ടോ എന്ന് ആദ്യം പരിശോധിച്ചു. അതിന് തടസ്സമില്ലെന്ന് വന്നതോടെ അടിവേഗം കൗണ്‍സിലർമാരെ എത്തിച്ച്‌ സത്യപ്രതിജ്ഞ നടത്തുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !