തൃപ്പൂണിത്തുറ: അസുഖബാധിതയായ അമ്മയെ പരിചരിക്കാനായി അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ മകൻ, അമ്മയുടെ മരണത്തിന് ദിവസങ്ങള്‍ക്കകം മരിച്ചു.
തൃപ്പൂണിത്തുറ വടക്കേക്കോട്ടെ പാഴൂർ ലെയിനിലെ 'ചിത്ര'യില്‍ താമസിച്ചിരുന്ന പി കെ രുക്മിണി അമ്മ 83)യും മകൻ ഹരിമിത്ര(51)യുമാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുൻ അംഗമായിരുന്ന രുക്മിണി അമ്മയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞാണ് അമേരിക്കയില്‍ സ്ഥിര താമസക്കാരനായ ഹരിമിത്ര കുറച്ച് നാള് മുൻപ് നാട്ടില്‍ എത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് രുക്മിണി അമ്മ മരിച്ചത്. വിദേശത്തുള്ള കൊച്ചുമക്കള്‍ എത്തിച്ചേരേണ്ടതിനാല്‍ സംസ്കാരം മാറ്റിവെച്ചിരുന്നു. ഇതിനിടെ പെട്ടെന്നുണ്ടായ അസ്വസ്ഥതയെ തുടർന്ന് ഹരിമിത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മരിച്ചു. തുടർന്ന് അമ്മയുടെയും മകന്റെയും സംസ്കാരം ഒരേ ദിവസം തന്നെ നടത്തി. രുക്മിണി അമ്മയുടെ മറ്റൊരു മകൻ ഹരികൃഷ്ണൻ. പാർവതി (അമേരിക്ക) ആണ് ഹരിമിത്രയുടെ ഭാര്യ.അമ്മയെ പരിചരിക്കാൻ അമേരിക്കയില്‍ നിന്നെത്തി, 83 കാരിയുടെ വിയോഗത്തിന് പിന്നാലെ മകനും യാത്രയായി, ഒരേ ദിവസം സംസ്കാരം,
0
വ്യാഴാഴ്ച, ജൂൺ 25, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.