പകര്‍ച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം ഡ്രൈ ഡേ; ഞായറാഴ്ച വീടുകളില്‍ ശുചീകരണ യജ്ഞം നടത്തും,

പകര്‍ച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം ഡ്രൈ ഡേ; ഞായറാഴ്ച വീടുകളില്‍ ശുചീകരണ യജ്ഞം നടത്തും,

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം ഡ്രൈ ഡേ. ഇന്ന് സ്കൂളുകളിലും നാളെ ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കും.

ഞായറാഴ്ച വീടുകളില്‍ ശുചീകരണ യജ്ഞം നടത്തും. അതേ സമയം, കോഴിക്കോട്ടെ നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. എബോള സംശയത്തെ തുട‍ർ‍ന്ന് കോട്ടയത്ത് നിരീക്ഷണത്തിലുള്ള സ്ത്രീയുടെ പരിശോധന ഫലം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.

കോഴിക്കോട് നിപ ബാധിതനായ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് 10 ദിവസം പിന്നിട്ടു. യുവാവിന്റെ ആരോഗ്യസ്ഥിതി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നിരീക്ഷണത്തില്‍ ഉള്ള മൂന്ന് പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും.

സംസ്ഥാനത്ത് ഷിഗല്ല അടക്കം പകർച്ച വ്യാധികള്‍ കൂടുന്നതിനാല്‍ ഏകോപിത പ്രതിരോധ പ്രവർത്തനത്തിന് ഇന്ന് തുടക്കമാകും. ആദ്യം സ്കൂളുകളിലും തുടർന്ന് സർക്കാർ ഓഫിസുകളും വീടുകളും കേന്ദ്രീകരിച്ചാണ് ശുചീകരണം. ഇന്നലെയും സംസ്ഥാനത്ത് 19 പേർക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിരുന്നു.

എബോള രോഗബാധയെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുന്ന സ്ത്രീ നിരീക്ഷണത്തില്‍ തുടരുന്നു. പുനയിലെ നാഷണല്‍ ലാബിലേക്ക് അയച്ച പരിശോധന ഫലം വന്നിട്ടില്ല. 

നിലവില്‍ പ്രത്യേക ഐസൊലേഷൻ വാർഡിലാണ് സ്ത്രീയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സൗത്ത് സുഡാനില്‍ നിന്നെത്തിയ 52കാരിയെ പനിയെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network