'കഴിക്കാൻ പഴകിയ ഭക്ഷണം: വൃദ്ധസദനത്തില്‍ മാനസിക വെല്ലുവിളിയുള്ള കുട്ടിക്കും ക്രൂരമര്‍ദനം,17കാരന്റെ മൊഴിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്,

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തില്‍ മർദനമേറ്റവരില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയും. ക്രൂര മർദനത്തില്‍ കുട്ടിക്ക് പരിക്കേറ്റു എലോഹിം ഗ്ലോബല്‍ വർഷിപ്പ് സെൻ്റർ ഉപദ്രവിച്ചെന്ന് ആദ്യം പരാതി ഉന്നയിച്ച 17കാരന്റെ മൊഴിയെടുത്ത് പൊലീസ്.

പ്രതികളുടെ അറസ്റ്റ് വൈകില്ലെന്ന് അന്വേഷണ സംഘം. കൂടുതല്‍ പേർക്ക് മർദനമേറ്റെന്ന വിവരമാണ് പൊലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ അമ്മ വിദേശത്താണ്, അച്ഛൻ കൂലിവേല ചെയ്യുന്നയാളാണ്. 

അമ്മ വരുന്നത് വരെ ഈ കുട്ടിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവിടെ ഏല്‍പിച്ചത്. അവിടെ വെച്ചാണ് ചെറിയ കുറ്റങ്ങള്‍ ആരോപിച്ച്‌ കുട്ടിയെ ക്രൂരമർദനത്തിന് ഇരയാക്കിയത്. കുട്ടിയെ സിഡബ്ലിയുസി ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.

മർദനമേറ്റെന്ന പരാതി ആദ്യമുയർത്തിയ 17കാരന്റെ മൊഴിയില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പലപ്പോഴും പെപ്പർ സ്പ്രേ പ്രയോഗിക്കാൻ ശ്രമിച്ചു. കഴിക്കാൻ നല്‍കിയിരുന്നത് പഴകിയതും ദുർഗന്ധം വമിക്കുന്നതുമായ ഭക്ഷണമായിരുന്നു. അവിടുന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍ പിടികൂടി ക്രൂരമായി മർദിച്ചു. മുറിയില്‍ പൂട്ടിയിട്ടും കട്ടിലില്‍ കെട്ടിയിട്ടും മർദിച്ചുവെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.

ഇടുക്കി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും ഗൗരവതരമായി അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സ്ഥാപനത്തിലെ മൂന്ന് ആളുകള്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. പാസ്റ്റർക്കെതിരെയും കേസെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !