ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ വെടിവെപ്പ്: ആളുകള്‍ പരിഭ്രാന്തരായി ചിതറിയോടി പ്രതി പിടിയില്‍,

ന്യൂയോർക്ക്: ന്യൂയോർക്കിലെ ടൈംസ് സ്ക്വയറില്‍ വെടിവെപ്പ്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം.വെടിയൊച്ച കേട്ടതോടെ പ്രദേശത്തുണ്ടായിരുന്ന നൂറുകണക്കിന് ആളുകള്‍ പരിഭ്രാന്തരായി ചിതറിയോടി.

പ്രാദേശിക സമയം വൈകുന്നേരം 3:40-ഓടെ വെസ്റ്റ് 44-ാം സ്ട്രീറ്റിന്റെയും സെവൻത് അവന്യൂവിന്റെയും ജംഗ്ഷനിലാണ് സംഭവം നടന്നത്. ന്യൂയോർക്ക് നിക്സ് ടീമിന്റെ ചാമ്പ്യൻഷിപ്പ് പരേഡ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സംഭവം. ഈ സമയത്ത് വലിയ ജനത്തിരക്ക് ഇവിടെ അനുഭവപ്പെട്ടിരുന്നു.

ആള്‍ക്കൂട്ടത്തില്‍ ചിലർ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഒരാള്‍ക്ക് കഴുത്തിന് വെട്ടേറ്റുവെന്നും പിന്നാലെ മറ്റൊരാള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തു എന്നുമാണ് വിവരം. 

കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ ജനക്കൂട്ടത്തിലേക്ക് ഓടിയെത്തുന്നതിൻ്റെയും വെടിയുതിർക്കുന്നതിൻ്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. വെടിയൊച്ച കേട്ടതോടെ സ്ഥലത്തുണ്ടായിരുന്ന വിനോദസഞ്ചാരികളും വ്യാപാരികളും നിലവിളിച്ചുകൊണ്ട് സുരക്ഷിത സ്ഥാനങ്ങള്‍ തേടി ഓടുകയായിരുന്നു. ചിലർ റോഡരികില്‍ ഒളിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവവുമായി ബന്ധപ്പെട്ട് 17 വയസ്സുകാരനായ ഒരു പ്രതിയെ ന്യൂയോർക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് തോക്കും കണ്ടെടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവർക്കായി പോലീസ് തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കുകയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !