പാലക്കാട്: അട്ടപ്പാടിയില്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ച രണ്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വെകിട്ട് വീടിന് സമീപത്ത് കളിക്കുന്നതിനിടയിലാണ് കുട്ടികള്‍ വിഷക്കായ കഴിച്ചത്.
അട്ടപ്പാടി പുതൂര്‍ മേലെ ചുണ്ടപ്പെട്ടിയില്‍ സുബ്രഹ്മണ്യന് മല്ലിക ദമ്പതികളുടെ അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളാണ് വിഷക്കായ കഴിച്ചത്ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കുട്ടികളെ മാറ്റിയിരുന്നു.
ആരോഗ്യസ്ഥിതി മോശമായതോടെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. കുട്ടികള്‍ അപകടനില തരണം ചെയ്തതായി മതാപിതാക്കള്‍ അറിയിച്ചിട്ടുണ്ട്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.