കോട്ടയം: എരുമേലിയില്‍ രണ്ട് വിദ്യാർത്ഥികള്‍ പാറമടക്കുളത്തില്‍ മുങ്ങി മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ ആഷിർ(16), ആഷ്ലിൻ (20)എന്നിവരാണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം പറമടക്കുളത്തില്‍ കുളിക്കാൻ ഇറങ്ങിയതാണ് വിദ്യാർത്ഥികള്‍. കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കൂകയാണ് പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.വര്‍ഷങ്ങളായി മല തുറന്ന് പാറ പൊട്ടിച്ചിരുന്ന പാറമടയിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ആറ് മാസമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ജനവാസ മേഖലയില്‍ നിന്നും കുറച്ച ദൂരം ഉള്ളിലോട്ട് കയറിയാണ് പാറമട. വലിയതോതില്‍ പാറ പൊട്ടിച്ചതോടെ വലിയ കുളം രൂപപ്പെട്ടിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.