അയർലൻഡ് പൗരത്വം: കില്ലാർണിയിൽ വൻ പൗരത്വ ചടങ്ങ്

അയർലൻഡ് പൗരത്വം: കില്ലാർണിയിൽ വൻ പൗരത്വ ചടങ്ങ്

കൗണ്ടി കെറിയിലെ കില്ലാർണിയിൽ (Killarney) ഇന്ന് ആരംഭിച്ച വിപുലമായ ചടങ്ങുകളിൽ അയര്‍ലണ്ടില്‍ താമസിക്കുന്ന ലോകമെമ്പാടുമുള്ള 4,600-ലധികം പേർക്ക് അയർലൻഡ് പൗരത്വം ലഭിക്കുന്നു. 

ജൂൺ 22, 23 (തിങ്കൾ, ചൊവ്വാ) ദിവസങ്ങളിലായി ഗ്ലെനീഗിൾ അരീനയിലാണ് (Gleneagle Arena) ഈ ചടങ്ങുകൾ നടക്കുന്നത്. 139-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ് അയർലൻഡിന്റെ ഭാഗമാകുന്നത്.

ഈ വർഷം ഏപ്രിലിൽ നടക്കേണ്ടിയിരുന്ന ചടങ്ങുകൾ മാറ്റിവെച്ചതിനെത്തുടർന്ന് മാസങ്ങളായി കാത്തിരുന്ന അപേക്ഷകർക്ക് ഈ തീരുമാനം വലിയ ആശ്വാസമായി.

ചടങ്ങിൽ പങ്കെടുക്കുന്നവർ അയർലൻഡ് രാജ്യത്തോടുള്ള കൂറുപ്രഖ്യാപന സത്യപ്രതിജ്ഞ ചെയ്യും. ഇതിനുശേഷം, വരും ആഴ്ചകളിൽ ഇവരുടെ സർട്ടിഫിക്കറ്റുകൾ തപാൽ വഴി വീട്ടിലെത്തും. ഇത് ഉപയോഗിച്ച് അയർലൻഡ് പാസ്‌പോർട്ടിനായി അപേക്ഷിക്കാം.

അതേസമയം അയർലൻഡ് പൗരത്വത്തിനായുള്ള നിയമങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ഇനി മുതൽ പൗരത്വത്തിന് അപേക്ഷിക്കുന്നവർക്ക് 5 വർഷത്തെ നിയമപരമായ താമസം (Reckonable Residence), 150-പോയിന്റ് സ്കോർകാർഡ് യോഗ്യത, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. നിങ്ങൾ അയച്ച ഒറിജിനൽ രേഖകളെല്ലാം സുരക്ഷിതമായി തപാൽ വഴി തിരികെ ലഭിക്കും.

അയർലൻഡ് പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം ആദ്യമായി ഐറിഷ് പാസ്‌പോർട്ടിന് (First-time Adult Passport) അപേക്ഷിക്കുന്നവർക്ക് സാധാരണയായി എല്ലാ രേഖകളും ഓഫീസിൽ ലഭിച്ച ശേഷം 20 പ്രവൃത്തിദിവസങ്ങൾ (Working Days) വരെ സമയമെടുക്കാറുണ്ട്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network