പുതിയ ഡാം നിർമിക്കണം: പാര്‍ലമെന്‍ററി സമിതിയുടെ അജണ്ടയില്‍ മുല്ലപ്പെരിയാര്‍ ഡാമും; തമിഴ്നാട്ടില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും,

കൊച്ചി: പാർലമെന്‍ററി ഉപസമിതിയുടെ സിറ്റിംഗില്‍ മുല്ലപ്പെരിയാർ വിഷയവും ചർച്ചയ്ക്ക്. നാളെ മൂന്നാറില്‍ തുടങ്ങുന്ന ജലവിഭവ വിഷയങ്ങള്‍ക്കുള്ള പാർലമെന്‍ററി സമിതിയുടെ അജണ്ടയില്‍ മുല്ലപ്പെരിയാർ വിഷയവും ഉള്‍പ്പെടുത്തി.

ജെബി മേത്തർ എംപിയുടെ ആവശ്യത്തെ തുടർന്നാണ് നടപടി മുല്ലപ്പെരിയാർ വിദഗ്ധ സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കേരളത്തിൻ്റെ പ്രതിനിധിയെ പുനസ്ഥാപിക്കണം എന്ന് യോഗത്തില്‍ ആവശ്യപ്പെടും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിർമിക്കണമെന്ന ആവശ്യവും ചർച്ചയാവും. 

രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലുള്ള പാർലമെൻററി ഉപസമിതി വിളിച്ചുചേർത്ത യോഗത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി രൂപീകരിച്ച കേരളത്തിന്‍റെ പ്രതിനിധിയെ ഒഴിവാക്കിയ ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി മന്ത്രി മോൻസ് ജോസഫ് നേരത്തെ പറഞ്ഞിരുന്നു. കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടുണ്ടെന്നും അതിനായി പ്രതിനിധിയെ നിർദ്ദേശിക്കാൻ രേഖാമൂലം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എത്രയും വേഗം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി കേരളത്തിന്‍റെ പ്രതിനിധിയെ അതിവേഗം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

മുല്ലപ്പെരിയാർ വിദഗ്ധ സമിതിയില്‍ കേരള സർക്കാറിനെ പ്രതിനിധീകരിച്ചിരുന്ന ടി ആർ. ശിവരാജിനെ ആണ് ഏകപക്ഷീയമായി മാറ്റിയത്. തുടർന്ന് മന്ത്രി മോൻസ് ജോസഫ് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി ആർ പാട്ടീലിന് കത്തയച്ചിരുന്നു.

 സംസ്ഥാന സർക്കാർ അഡിഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര ജലശക്തി വകുപ്പ് സെക്രട്ടിക്കും എതിർപ്പ് ഉന്നയിച്ച്‌ കത്ത് നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ അംഗത്തെ നാമനിർദേശം ചെയ്യാൻ കേന്ദ്രം നടപടി സ്വീകരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !