അയർലണ്ടിൽ വിറ്റഴിച്ച 6,000-ലധികം ടിവികൾ തീപിടിത്ത സാധ്യതയെ തുടർന്ന് തിരികെ വിളിക്കുന്നു..!

ഡബ്ലിൻ :അയർലണ്ടിൽ വിറ്റഴിച്ച 6,000-ലധികം ടിവികൾ തീപിടിത്ത സാധ്യതയെ തുടർന്ന് തിരികെ വിളിക്കുന്നതായി Competition and Consumer Protection Commission (CCPC).

2025 ഒക്ടോബറിനും 2026 ഏപ്രിലിനും ഇടയിൽ വിറ്റ Toshiba, Technika, Walker എന്നിവയുടെ ചില മോഡലുകൾ ആണ് തിരികെ വിളിക്കുന്നത്. മൂന്ന് മോഡലുകളും ഒരേ ഫാക്ടറിയിൽ ആണ് നിർമ്മിക്കുന്നത്. രാജ്യത്തെ ഏകദേശം 6,206 ടിവികളെ ഇത് ബാധിക്കും. Nordmende കമ്പനിയുടെ 189 ടിവികളും സമാന പ്രശ്നം കാരണം തിരിച്ചു വിളിച്ചിട്ടുണ്ട്.

അമിതമായി കറന്റ് ഫ്ലോ ഉണ്ടായാൽ ടിവികളിലെ ചില ഫയർ പ്ലഗ്ഗുകളിൽ ഉള്ള ഫ്യൂസുകൾ ശരിയായി പ്രവർത്തിക്കാത്തത്, പവർ കട്ട് ഓഫ്‌ ആകാതിരിക്കാൻ കാരണമാകുകയും, ടിവി ചൂടായി തീപിടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തേക്കാം. ടിവി അല്ല പ്രധാന ഫ്യൂസ് ആണ് പ്രശ്നം എന്ന് മുന്നറിയിപ്പ് വ്യക്തമാക്കുന്നുണ്ട്.

ബാധിക്കപ്പെട്ട ടിവികൾ ഉപയോഗിക്കാൻ പാടില്ലെന്നും ഉടൻ തന്നെ വിതരണക്കാരായ Glen Dimplex- മായി ബന്ധപ്പെട്ട് ഫ്യൂസ് അല്ലെങ്കിൽ പവർ കേബിൾ സൗജന്യമായി മാറ്റാൻ നൽകണമെന്നും അധികൃതർ അറിയിച്ചു. (Phone : 01 842 8222, email: serviceireland@glendimplex.com). NordMende ആണെങ്കിൽ Gowan Home എന്ന വിതരണക്കാരെ ബന്ധപ്പെടാം (ഫോൺ: 01 413 6400, email: sales@gowanhome.ie).

ബാധിക്കപ്പെട്ട മോഡലുകൾ:

Toshiba

43LV2553DB – Batch 29439012

65UV1563DB – Batches 29456509, 29456510, 29456511

Technika

TEC-50UHDSM2 – Batches 29443897, 29443898

Walker

WP4K43241BRD – Batch 29324549

WP4K50241BRD – Batch 29333803

WP4K43251BRD – Batches 29429831, 29437500

WPS32241HDBK – Batch 29448017

WPS2K32241BK – Batch 29449439

WP4K50251BRD – Batch 29458820

NordMende

ARTV43UHD – Serial numbers from 29321771400001 to 2932177140000189

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !