കോട്ടയത്ത് കഞ്ചാവുമായി യുവതികൾ പിടിയിൽ..!

കോട്ടയത്ത് കഞ്ചാവുമായി യുവതികൾ പിടിയിൽ..!

കോട്ടയം:മണർകാട് കാവുംപടിയിലെ ഒരു വാടകവീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികളും കഞ്ചാവും കണ്ടെടുത്തു.

ഏലപ്പാറ സ്വദേശിയായ വിപിൻ എന്നയാൾ വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് അഞ്ച് കഞ്ചാവ് ചെടികളും അഞ്ച് ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ ഒരു മാസമായി ഇയാൾ ഇവിടെ താമസിച്ചു വരികയായിരുന്നു.

പരിശോധനയ്ക്കിടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകളോട് ചോദിച്ചപ്പോൾ പയർ ചെടിയാണെന്ന് കരുതിയാണ് ഇത് നട്ടതെന്നായിരുന്നു ഇവരുടെ മറുപടി. എന്നാൽ പിടികൂടിയത് കഞ്ചാവ് ചെടികളാണെന്ന് എക്സൈസ് സ്ഥിരീകരിക്കുകയായിരുന്നു. കഞ്ചാവ് വളർത്തുന്നതിനൊപ്പം ഇവിടെ വലിയ രീതിയിൽ കഞ്ചാവ് വിൽപ്പനയും നടന്നിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. 

മുൻപും നിരവധി അബ്കാരി കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് വിപിൻ. എക്സൈസ് സംഘം എത്തുന്നതിന് തൊട്ടുമുൻപ് ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പ്രതിക്കായി എക്സൈസും പോലീസും തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

അതേസമയം, പരിശോധനാ സമയത്ത് വീട്ടിലുണ്ടായിരുന്ന വിപിൻറെ ഭാര്യയും മറ്റു രണ്ട് സ്ത്രീകളും തങ്ങളും കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് എക്സൈസിനോട് സമ്മതിച്ചു. ബീഡിയിൽ വെച്ചാണ് കഞ്ചാവ് വലിക്കാറുള്ളത് എന്നാണ് ഇവർ വ്യക്തമാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network