തിരുവനന്തപുരം കോർപറേഷൻ ബിജെപി ഭരണനേതൃത്വം കടുത്ത പ്രതിസന്ധിയിൽ.

തിരുവനന്തപുരം :കാപ്പ കേസിൽ കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്യുകയും വിഷയം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തതോടെ, കോർപറേഷൻ ബിജെപി ഭരണനേതൃത്വം കടുത്ത പ്രതിസന്ധിയിൽ.

കഴിഞ്ഞദിവസം അറസ്റ്റിലായ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതന് അയോഗ്യതാ ഭീഷണി നിലനിൽക്കുന്നതിനാൽ സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ കേവല ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുന്ന ഭരണസമിതി ആശങ്കയിലാണ്. അതേസമയം, 2023 ൽ കാപ്പ കേസിൽ അറസ്റ്റിലായ സുഗതനു കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരമൊരുക്കിയതിലൂടെ,സ്ഥാനാർഥി നിർണയം നടത്തിയ ബിജെപി സിറ്റി ജില്ലാ നേതൃത്വവും പ്രതിക്കൂട്ടിലായി.

സുഗതനെ കൗൺസിലിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ഇന്നലെ കോർപറേഷൻ ആസ്ഥാനത്തു ധർണ നടത്തി. 15 ന് കോർപറേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ലാ എൽഡിഎഫ് നേതൃത്വം അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്.ശബരീനാഥൻ കോർപറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.

അതേസമയം, കോർപറേഷൻ ബിജെപി നേതൃത്വം സുഗതന് ഒപ്പമാണ്. ഡൽഹി സന്ദർശത്തിനു ശേഷം മടങ്ങിയെത്തിയ മേയർ വി.വി.രാജേഷ് സുഗതന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. ഇതിനിടെ, സുഗതനെ അറസ്റ്റ് ചെയ്ത വട്ടിയൂർക്കാവ് എസ്എച്ച്ഒക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും മേയറും ആഭ്യന്തരമന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്.

മൂന്നു മാസം, 3 കൗൺസിൽ യോഗങ്ങളിൽനിന്ന് ഒരംഗം വിട്ടുനിന്നാൽ നാലാമത്തെ കൗൺസിൽ യോഗത്തോടെ അയോഗ്യനാക്കാം എന്നാണ് മുനിസിപ്പൽ നിയമത്തിലെ വ്യവസ്ഥ. ഏപ്രിൽ 27, മേയ് 12 തീയതികളിൽ നടത്തിയ യോഗങ്ങളിൽ സുഗതൻ പങ്കെടുക്കുകയോ അവധി അപേക്ഷ നൽകുകയോ ചെയ്തിട്ടില്ല. 

ഈമാസം ചേരുന്ന യോഗത്തിലും സുഗതനു പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യമാണ്. 101 അംഗ കൗൺസിലിൽ 50 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണ ഉറപ്പാക്കിയാണ് ഭരണം നേടിയത്. സുഗതനെ അയോഗ്യനാക്കിയാൽ ബിജെപിക്കു കേവല ഭൂരിപക്ഷം നഷ്ടപ്പെടും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !