പാലക്കാട്: കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി നികുതി അടയ്‌ക്കാത്തതിനെത്തുടർന്ന് സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്‌തി നോട്ടീസ്.
ഷൊർണൂർ നഗരസഭ റവന്യൂ റിക്കവറി വിഭാഗത്തിന്റേതാണ് നടപടി. കുളപ്പുള്ളി, ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കെതിരെയാണ് ജപ്‌തി നോട്ടീസ്. കുളപ്പുള്ളി പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നികുതി കുടിശിക 75,000 രൂപയും ഷൊർണൂരിൽ 25,000 രൂപയുമാണ്.വർഷങ്ങളായി സിപിഎം ഭരിക്കുന്ന നഗരസഭ കഴിഞ്ഞ വർഷം നികുതി പിരിവിൽ സംസ്ഥാനത്ത് തന്നെ ഒന്നാമതായിരുന്നു. എന്നാൽ, നൂറ് ശതമാനത്തിൽ ഉൾപ്പെടാത്തതിന് കാരണം സിപിഎം പാർട്ടി ഓഫീസുകളുടെ കുടിശിക ഉള്ളതിനാലാണ്. പാർട്ടി ഫണ്ട് ലഭിക്കുന്ന മുറയ്‌ക്ക് നഗരസഭയുടെ നികുതി കുടിശിക തീർക്കുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.