സഹോദരന്റെ മക്കളെ ആലപ്പുഴയിൽ എത്തിച്ച് ഭിക്ഷാടനം..രക്ഷപെട്ട കുട്ടി നൽകിയ വിവരങ്ങൾ ഞെട്ടിക്കുന്നത്..!

സഹോദരന്റെ മക്കളെ ആലപ്പുഴയിൽ എത്തിച്ച് ഭിക്ഷാടനം..രക്ഷപെട്ട കുട്ടി നൽകിയ വിവരങ്ങൾ ഞെട്ടിക്കുന്നത്..!

ചേർത്തല :ആലപ്പുഴയിലെത്തിച്ച്‌ ഭിക്ഷാടനം; ആവശ്യപ്പെട്ട തുക ലഭിച്ചില്ലെങ്കില്‍ ക്രൂരമര്‍ദ്ദനം; ഭക്ഷണവും നല്‍കില്ല; പിതൃസഹോദരൻ കുട്ടികളോട് ചെയ്തത് കൊടുംക്രൂരത.

തമിഴ്നാട്ടില്‍നിന്ന് രണ്ട് കുട്ടികളെ ആലപ്പുഴയിലെത്തി ഭിക്ഷാടനത്തിന് നിർബന്ധിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പിതൃസഹോദരൻ അറസ്റ്റില്‍. തമിഴ്നാട് തൂത്തുക്കുടി കാമരാജ് നഗർ സ്വദേശിയായ അന്തോണി (31)യെയാണ് ഹരിപ്പാട് പൊലീസ് പിടികൂടിയത്.

അന്തോണിയുടെ സഹോദരന്റെ മക്കളായ മഹാരാജ് (14), ചിലമ്പരശൻ (11) എന്നിവരെയാണ് തൂത്തുക്കുടിയില്‍നിന്ന് ഹരിപ്പാട്ടിലേക്ക് കൊണ്ടുവന്നത്. ദിവസവും ഭിക്ഷയെടുത്ത് നിശ്ചിത തുക കൈമാറാൻ കുട്ടികളെ നിർബന്ധിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ആവശ്യപ്പെട്ട തുക ലഭിക്കാത്ത ദിവസങ്ങളില്‍ ഇരുവരെയും മർദിക്കുന്നത് പതിവായിരുന്നുവെന്നും ആവശ്യത്തിന് ഭക്ഷണം പോലും നല്‍കാതിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

തുടർച്ചയായ പീഡനം സഹിക്കാനാകാതെ മഹാരാജ് സംഘം താമസിച്ചിരുന്ന സ്ഥലത്തുനിന്ന് രക്ഷപ്പെട്ട് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു. പരിഭ്രാന്തനായി അലഞ്ഞുനടന്ന കുട്ടിയെ നാട്ടുകാർ കണ്ടെത്തി പൊലീസിന് കൈമാറി. തുടർന്ന് ചൈല്‍ഡ് വെല്‍ഫെയർ സംവിധാനങ്ങളുടെ നിർദേശപ്രകാരം കുട്ടിയെ താല്‍ക്കാലിക സംരക്ഷണത്തിനായി ബാലഭവനിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !