പാലക്കാട്‌ വൻ പുകയില ഉൽപ്പന്ന ശേഖരം പിടികൂടി.

പാലക്കാട്‌ വൻ പുകയില ഉൽപ്പന്ന ശേഖരം പിടികൂടി.

പാലക്കാട്‌.മങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽ മാങ്കുർശ്ശിയിൽ വെച്ച് വൻ പുകയില ഉൽപ്പന്ന ശേഖരം പിടികൂടി.

11.06.2026 തീയ്യതി പുലർച്ചെ ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരും, മങ്കര പോലീസും സംയുകതമായി നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ (പാൻ മസാല) കടത്തുകയായിരുന്ന വാഹനം പിടികൂടിയത്.

പാലക്കാട് ഭാഗത്തുനിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന KL 70 H 3009 നമ്പർ ബൊലേറോ മാക്സ് (Bolero Maxx) പിക്കപ്പ് വാനാണ് എന്നാൽ ഉദ്യോഗസ്ഥരെ കണ്ടയുടൻ വാഹനത്തിൻെറ ഡ്രൈവർ വണ്ടി നിർത്തി ഓടി രക്ഷപ്പെടുകയായിരുന്നു.

വിവരം ഉടൻ തന്നെ മങ്കര പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന്, നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എന്നിവർ ഉടനടി സ്ഥലത്തെത്തി. തുടർന്ന് ജി.എസ്.ടി ഉദ്യോഗസ്ഥരുമായി ചേർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് ഉള്ളിൽ നിരവധി ചാക്കുകളിലായി ഒളിപ്പിച്ച നിലയിൽ പാൻ മസാല ശേഖരം കണ്ടെത്തിയത്.

തുടർന്ന് മങ്കര പോലീസ് സബ് ഇൻസ്പെക്ടറും സംഘവും സ്ഥലത്തെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി. പിടിച്ചെടുത്ത ചാക്കുകളുടെ എണ്ണവും അതിനുള്ളിലെ പാൻ മസാല പാക്കറ്റുകളുടെ കൃത്യമായ അളവും തിട്ടപ്പെടുത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. ഓടിപ്പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !