കൊല്ലം :കേരളത്തിൽ നിന്നും തമിഴ്നാട് തിരുച്ചിറപള്ളിയിലേക്ക് വന്ന ലോറിയിലെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പത്തനാപുരം തലവൂർ കുരാ നൂറ്റാണിയിൽ വീട്ടിൽ ഉണ്ണി എന്ന രാധാകൃഷ്‌ണ പിളള (47) യാണ് മരിച്ചത്. തമിഴ്‌നാട് - കേരള അതിർത്തിയിലെ നടുപ്പുണി ചെക്ക് പോസ്റ്റിൽ ലോറി നിർത്തിയിട്ടതിന് ശേഷം ലോറിയുടെ പുറത്ത് കയറ് കെട്ടിയാണ് ജീവനൊടുക്കിയത്. രാവിലെ അതുവഴി വന്ന യാത്രക്കാരാണ് ഇയാളെ മരിച്ചതായി കണ്ടെത്തിയത്. കുടുംബ പ്രശ്നം കാരണംഫേസ്ബുക്കിൽ ലൈവ് ഇട്ട ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്. കൊല്ലത്തെ മെറ്റസോൺ ട്രാൻസ്പോർട്ട് കമ്പനിയിൽ ഡ്രൈവറായ ഇയാൾ തിരിച്ചിറപ്പളളിയിലെ ഡാൽമിയ സിമൻ്റ് കമ്പനിയിലേക്ക് ലോഡുമായി എർണാകുളത്ത് നിന്നുമാണ് പുറപ്പെട്ടത്.
നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് സ്ഥലെത്തിയ വടക്കിപാളയം പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. നാട്ടിലുള്ള ബന്ധുക്കൾ എത്താൻ വൈകിയതിനാൽ പോസ്റ്റ് മോർട്ടനടപടികൾ ഇന്ന് പൂർത്തീകരിച്ച് മ്യതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. ഭാര്യ. ദീപാ കുമാരി. മക്കൾ.അനന്ദു ശങ്കർ, ആർച്ചാ ശങ്കർ






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.