യുദ്ധം ജയിച്ചത് ഇറാൻ,ട്രംപിനെ വീഴ്ത്തിയത് സൈക്യാട്രിസ്റ്റുകളെ ഉപയോഗിച്ച്

യുഎസ്: ഡോണൾഡ് ട്രംപുമായി നടത്തിയ പരോക്ഷ സമാധാന ചർച്ചകളിൽ അനുകൂലമായ വഴിത്തിരിവുണ്ടാക്കാൻ ഇറാൻ അസാധാരണമായ നയതന്ത്ര നീക്കം നടത്തിയതായി റിപ്പോർട്ടുകൾ.

ട്രംപിന്റെ പ്രവചനാതീതമായ പെരുമാറ്റ രീതികളെയും തീരുമാനങ്ങളെയും കൃത്യമായി വിശകലനം ചെയ്യുന്നതിനായി ഇറാൻ അവരുടെ ചർച്ചാ സംഘത്തിൽ മുതിർന്ന സൈക്കോളജിസ്റ്റുകളെയും (മനശാസ്ത്രജ്ഞർ) സൈക്യാട്രിസ്റ്റുകളെയും ഉൾപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം പോർട്ടലായ ‘ഡ്രോപ്പ് സൈറ്റ് ന്യൂസ്’ ആണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ ആദ്യമായി പുറത്തുവിട്ടത്.

ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെയും ആഗോള ഊർജ മേഖലയെയും നിശ്ചലമാക്കിയ സാമ്പത്തിക-സമാധാന യുദ്ധത്തിന് അറുതി വരുത്താനായി ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ജൂൺ 19ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗികമായി ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാനിരിക്കെയാണ് നയതന്ത്ര ലോകത്തെ അദ്ഭുതപ്പെടുത്തുന്ന ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്.

പാരമ്പര്യ നയതന്ത്ര ശൈലി ഉപേക്ഷിച്ച് ഇറാൻ സാധാരണയായി രാജ്യാന്തര ചർച്ചകളിൽ ഉപയോഗിക്കാറുള്ള കടുംപിടുത്തം പിടിച്ച നിയമപരമായ ഭാഷയും ചട്ടക്കൂടുകളും ഡോണൾഡ് ട്രംപിന് മുന്നിൽ ഫലപ്രദമാകുന്നില്ലെന്ന് ഇറാൻ നയതന്ത്രജ്ഞർ തിരിച്ചറിഞ്ഞിരുന്നു. 

പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഏപ്രിലിൽ ഇസ്‌ലാമാബാദിൽ വച്ച് നടന്ന ആദ്യഘട്ട ഉഭയകക്ഷി ചർച്ചകൾ കടുത്ത അനിശ്ചിതത്വത്തിലാണ് അവസാനിച്ചത്. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മാനസികാവസ്ഥയും ചിന്താഗതിയും കൃത്യമായി ‘ഡീകോഡ്’ ചെയ്യാൻ ഇറാൻ രണ്ട് മുതിർന്ന മനശാസ്ത്രജ്ഞരെ ഉപദേശക സമിതിയിലേക്ക് നിയോഗിച്ചത്.

ഇറാനിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്താത്ത വ്യവസ്ഥയിൽ ‘ഡ്രോപ്പ് സൈറ്റ് ന്യൂസിനോട്’ ഇക്കാര്യം സ്ഥിരീകരിച്ചു: ‘പ്രസിഡന്റ് ട്രംപിന്റെ മാനസികാവസ്ഥയെയും പെരുമാറ്റ രീതികളെയും കൃത്യമായി കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ രണ്ട് മുതിർന്ന സൈക്കോളജിസ്റ്റുകളെ ചർച്ചാ സമിതിയിൽ ഉൾപ്പെടുത്തിയത്. 

ട്രംപിനെ ലക്ഷ്യമിട്ടുള്ള ഞങ്ങളുടെ സന്ദേശങ്ങൾ രൂപപ്പെടുത്താൻ ഇവരുടെ സഹായം തേടി.’ഏപ്രിലിലെ ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നിർദേശങ്ങൾ കൈമാറാൻ തുടങ്ങിയപ്പോഴാണ് ഈ സൈക്കോളജിസ്റ്റുകൾ ഇറാൻ സംഘത്തെ സഹായിക്കാൻ തുടങ്ങിയത്. ട്രംപിന്റെ വ്യക്തിത്വത്തിന് അനുയോജ്യമായ രീതിയിൽ സന്ദേശങ്ങളുടെ ഘടന മാറ്റിയെഴുതുകയായിരുന്നു ഇവരുടെ പ്രധാന ചുമതല.

ട്രംപിന്റെ മനസ്സ് കീഴടക്കിയ നയതന്ത്ര സന്ദേശങ്ങൾ റിപ്പോർട്ടുകൾ പ്രകാരം, പ്രാദേശിക മധ്യസ്ഥർ വഴി ട്രംപിന് കൈമാറുന്ന കത്തുകളുടെയും നിർദേശങ്ങളുടെയും ഭാഷ, ടോൺ, വിഷ്വൽ ലേഔട്ട് (വായിക്കാൻ എളുപ്പമുള്ള രീതിയിലുള്ള ക്രമീകരണം) എന്നിവയിലാണ് ഈ മനശാസ്ത്രജ്ഞർ മാറ്റങ്ങൾ വരുത്തിയത്. കഠിനമായ നയതന്ത്ര പദാവലികൾക്ക് പകരം, ട്രംപിന് വ്യക്തിപരമായി താൽപര്യമുള്ള ചില ഘടകങ്ങളിലേക്ക് സന്ദേശങ്ങൾ കേന്ദ്രീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !