ബിവറേജിനു മുന്നിൽ കൂട്ടയടി.. പിടിച്ച് മാറ്റാൻ വന്ന പോലീസുകാർക്കും കിട്ടി, ഉള്ളതിൽ ഒരു വിഹിതം

ബിവറേജിനു മുന്നിൽ കൂട്ടയടി.. പിടിച്ച് മാറ്റാൻ വന്ന പോലീസുകാർക്കും കിട്ടി, ഉള്ളതിൽ ഒരു വിഹിതം

തിരുവനന്തപുരം: വട്ടപ്പാറ ബിവറേജിനു മുന്നിൽ മദ്യപസംഘങ്ങളുടെ തമ്മിൽത്തല്ല്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരിൽ രണ്ടുപേർക്കും പരിക്കേറ്റു. വൈകീട്ടോടെ വട്ടപ്പാറ ബിവറേജിൽ മദ്യം വാങ്ങാൻ വന്നവരും മദ്യപിച്ചെത്തിയ സംഘവും തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. തലയ്ക്ക് പരിക്കേറ്റ ഒരാളെ കന്യാകുളങ്ങര സർക്കാർ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

മദ്യപസംഘങ്ങളുടെ കൂട്ടത്തല്ലിനെത്തുടർന്ന് നാട്ടുകാർ വട്ടപ്പാറ പോലീസിൽ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പോലീസിനെ മദ്യപസംഘം ആക്രമിക്കുകയുമായിരുന്നു. കൂട്ടത്തല്ലിനെത്തുടർന്ന് പേരൂർക്കട വഴയില സ്വദേശികളായ നാലുപേരെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. 

കൂടുതൽ പോലീസെത്തിയാണ് മദ്യപസംഘത്തെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ശേഷവും ഇവർ അസഭ്യവർഷം തുടർന്നുവെന്നാണ് പോലീസ് പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network