ലഹരിയുടെ പിടിയിൽ അകപ്പെട്ട് മകൻ, മകളെയും കൊണ്ട് ജീവിക്കാൻ വയ്യെന്ന് അമ്മ

ലഹരിയുടെ പിടിയിൽ അകപ്പെട്ട് മകൻ, മകളെയും കൊണ്ട് ജീവിക്കാൻ വയ്യെന്ന് അമ്മ

കോഴിക്കോട് : ‘ഓൻ ജയിലിന്ന് വന്നോ എന്നൊക്കെ നാട്ടുകാര് മുഖത്തുനോക്കി ചോദിക്കുന്നു. ഞാനും മോളും മാത്രമാണ് വീട്ടില്.

ജീവിക്കാൻ വയ്യാത്ത സ്ഥിതിയായി’’ നെഞ്ചുരുകി ഒരു മാതാവ് പൊലീസിനോടു പറഞ്ഞതാണിത്. മകൻ ലഹരി ഉപയോഗിച്ച് മോഷണത്തിലേക്ക് തിരിഞ്ഞതോടെ ആ സ്ത്രീയുടെ ജീവിതം ഉരുകിത്തീരുകയാണ്. കുട്ടിയായിരിക്കെ പിതാവിന്റെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായ കുട്ടി മാനസികപ്രശ്നത്തിലേക്ക് വീഴുകയായിരുന്നു. പിതാവ് വീട്ടിലുള്ളപ്പോൾ മകൻ വീട്ടിൽ പോകാതായി. 

സാമൂഹികവിരുദ്ധരുടെ പിടിയിലേക്ക് വീണു. ഇതോടെ കഞ്ചാവ് ഉപയോഗിച്ചുതുടങ്ങി. എന്നാൽ, ലഹരിക്കു പണം കണ്ടെത്താനാവാതെ വന്നതോടെ ചെറിയ മോഷണം തുടങ്ങി. ലഹരിയുടെ അളവുകൂടിയതോടെ വാഹനമോഷണത്തിലേക്കു തിരിഞ്ഞു. പിന്നീട് മോഷ്ടിച്ച വാഹനത്തിൽ സഞ്ചരിച്ച് റോഡരികിലെ ഭണ ്ഡാരങ്ങളുടെ മോഷണത്തിലേക്കും എത്തി. പക്ഷേ, അശരണരായ അമ്മയും മകളുമാണ് ഇതിന്റെ ഇരകളായി മാറിയത്. 

ജനവാസമേഖലയിലാണ് വീട്. മകനെ തിരഞ്ഞ് പൊലീസ് പതിവായി വീട്ടിൽ വന്നു തുടങ്ങിയതോടെ സമൂഹം അവരെ ഒറ്റപ്പെടുത്തി. ജീവിക്കാനായി നഗരത്തിൽ വീട്ടുജോലിക്കു പോവുകയാണ് ആ മാതാവ്. കള്ളന്റെ വീട്, കള്ളന്റെ അമ്മ, കള്ളന്റെ പെങ്ങൾ എന്ന രീതിയിൽ ആളുകൾ കുറ്റപ്പെടുത്തിത്തുടങ്ങിയതോടെ ജീവിതം വഴിമുട്ടി. ഓരോ തവണയും മകൻ പൊലീസിന്റെ പിടിയിലാകുമ്പോൾ ജാമ്യത്തിലിറക്കാൻ മാതാവ് പണം കണ്ടെത്തണം. 

ലഹരി ഉപയോഗിച്ച് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിക്കാനും ആക്രമിക്കാനും വരികയും ചെയ്യും. പ്രായപൂർത്തിയാവാത്ത മകളെ ബന്ധുവീട്ടിൽ നിർത്തിയാണ് ഇപ്പോൾ പഠിപ്പിക്കുന്നതെന്നും പൊലീസ ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network