കവർച്ചാ കേസിൽ ദമ്പതികൾ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

കവർച്ചാ കേസിൽ ദമ്പതികൾ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

അഞ്ചൽ: അഞ്ചൽ മുക്കട ജങ്ഷനിലെ മൊബൈൽ മാൾ സ്ഥാപനത്തിൽ നിന്നും പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ ദമ്പതികൾ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ.

കരുകോൺ ഷാൻ മൻസിൽ നാസിം സുൽത്താൻ (24) ഭാര്യ തുടയന്നൂർ ചാണപ്പാറ ഷിബു ഭവനിൽ ആര്യ (28), ചണ്ണപ്പെട്ട ഒറ്റത്തെങ്ങുവിളവീട്ടിൽ അഭിഷേക് (18) എന്നിവരാണ് അറസ്റ്റിലായത്. ചെവ്വാഴ്ച്ച പുലർച്ചെയായിരുന്നു മോഷണം. 

കടയിലെ ജീവനക്കാരനായ അഭിഷേകിന്റെ സഹായത്തോടെയാണ് ഇവർ മോഷണം നടത്തിയെന്ന് പോലീസിന് അന്വേഷണത്തിൽ വ്യക്തമായി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷണത്തിനുളള സഹായം ചെയ്തു കൊടുത്തത് അഭിഷേകാണെന്ന് വ്യക്തമായി. 1,40,000 രൂപയും ഉയർന്ന വിലയുള്ള നാല് 

മൊബൈൽ ഫോണുകളുമാണ് ഇവർ കടയിൽ നിന്നും മോഷ്ടിച്ചത്. പ്രതികളുടെ വീട്ടിൽ നിന്നും പോലീസ് മോഷണ സാധനങ്ങൾ കണ്ടെത്തി. കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് അഞ്ചൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network