തിരുവനന്തപുരം: ഒരു മാസം പൂർത്തിയാക്കിയ വിഡി സതീശൻ സർക്കാരിൻ്റെ യുടേണുകളെ പരിഹസിച്ച് സിപിഎം നേതാവ് എംബി രാജേഷ്.
ഒരു മാസം, ഒരു ഡസൻ വിസ്മയങ്ങൾ. വിഡിയായി, പിന്നെ പൂക്കിയായി, ഇപ്പോൾ ആരായി എന്ന തലക്കെട്ടിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുൻ മന്ത്രിയുടെ വിമർശനം. സർക്കാർ അധികാരമേറ്റശേഷം സ്വീകരിച്ച നിലപാടുകളിലെ മലക്കം മറിച്ചിലുകൾ എംബി രാജേഷ് അക്കമിട്ട് നിരത്തി.ഒരു മാസം ഒരു ഡസൻ യൂടേൺ. മുഖ്യമന്ത്രിയാവും മുമ്പ് വി ഡി സതീശൻ നിലപാടുകളുടെ രാജകുമാരൻ. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വടശ്ശേരി ദാമോദര മേനോൻ സതീശനായി. ഒരു മാസം കഴിഞ്ഞപ്പോൾ യു ടി സതീശനുമായി. ഇനി മാസങ്ങളെത്ര ബാക്കി? വിസ്മയങ്ങളെത്ര കാണാനിരിക്കുന്നെന്നും എംബി രാജേഷ് പറഞ്ഞു.
വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന പ്രഖ്യാപനത്തിൽ യൂടേൺ - ജെൻസികളെ പറ്റിച്ചു.
പി എം ശ്രീയിൽ യൂടേൺ - ജനങ്ങളെയാകെ വഞ്ചിച്ചു.
ആദ്യ ബജറ്റിൽ തന്നെ ക്ഷേമ പെൻഷൻ കൂട്ടുമെന്ന പ്രഖ്യാപനത്തിൽ യൂടേൺ - പെൻഷൻകാരെ കബളിപ്പിച്ചു.
സർക്കാർ ജീവനക്കാർക്ക് ബജറ്റിൽ വിസ്മയം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് പ്രഖ്യാപനം. യൂടേൺ - കയ്യടിച്ച എൻ ജി ഒ അസോസിയേഷൻകാരെ വിഡ്ഢികളാക്കി.
കേരളം കടം കയറി മുടിഞ്ഞുവെന്നും കടം കുറയ്ക്കുമെന്നും അവകാശവാദം.യൂടേൺ - കഴിഞ്ഞ ബജറ്റിനേക്കാൾ 1000 കോടി കൂടുതൽ കടം ഈ ബജറ്റിൽ. നിങ്ങളെടുത്താൽ കടം ഞങ്ങളെടുത്താൽ പണം.
25000 കോടി നികുതി കുടിശിക കിട്ടാനുണ്ടെന്നും അത് പിരിച്ച് ഖജനാവ് നിറയ്ക്കുമെന്നും പറഞ്ഞു. യൂടേൺ - 2 ലക്ഷം വരെയുള്ള നികുതി കുടിശിക മുഴുവൻ ഒഴിവാക്കി കൊടുത്തു. വാക്കിന് വിലയില്ലെന്ന് തെളിയിച്ചു.
സ്വർണത്തിൽ നിന്ന് 15000 കോടി രൂപ നികുതി പിരിക്കും. യൂടേൺ - ബജറ്റിൽ മിണ്ടാട്ടമില്ല. പഴയ തള്ള് മറന്നു.
ഐജിഎസ്ടിയിൽ നിന്ന് 25000 കോടി അധികം സമാഹരിക്കും. യൂടേൺ - ബജറ്റിൽ സമ്പൂർണ്ണ മൗനം.
പെട്രോളിയം അധിക നികുതി കുറയ്ക്കുമെന്ന് പറഞ്ഞു. യൂടേൺ - ഇപ്പോൾ ചോദിക്കുമ്പോൾ കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ്. 1190 കോടി സർക്കാരിന് ലാഭം, ജനങ്ങൾക്ക് ഭാരം.
തദ്ദേശ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ട് കൂടുതൽ നൽകുമെന്ന് പറഞ്ഞു. യൂടേൺ - ഈ ബജറ്റിൽ 1534 കോടി കുറവ്.
സ്ത്രീകൾക്ക് ഏത് ബസിലും എവിടേക്കും - വിനോദയാത്രക്കോ തീർഥയാത്രക്കോ ഒക്കെ - സൗജന്യമായി യഥേഷ്‌ടം സഞ്ചരിക്കാമെന്ന വാഗ്ദാനം. യൂടേൺ - സൗജന്യം ഓർഡിനറിയിൽ മാത്രമാക്കി കണ്ണിൽ പൊടിയിട്ടു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയാൽ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവായിരിക്കെ നിലപാട്. യൂടേൺ - മുഖ്യമന്ത്രിയായി ആദ്യ ബജറ്റിൽ പകുതിയിലേറെ നികുതി കുറച്ച് മദ്യക്കമ്പനിക്ക് കോടികളുടെ ലാഭം ഉറപ്പാക്കി. മദ്യത്തിലെന്ന പോലെ നിലപാടിലും വെള്ളം ചേർത്തു.എന്നുപറഞ്ഞുകൊണ്ടാണ് എംബി രാജേഷ് വിഡി സതീശൻ യൂടേൺ സതീശൻ ആയെന്ന് വിമർശിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.