സംസ്ഥാനത്ത് പുതിയ ജില്ലകളുടെ രൂപീകരണം ഊർജിത ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ജില്ലകളുടെ രൂപീകരണം ജനസംഖ്യാ കണക്കെടുപ്പ് അവസാനിച്ചതിനു ശേഷം നടക്കുമെന്ന് റിപ്പോർട്ട്.

ജനസംഖ്യാ വർധനവിന് ആനുപാതികമായാണ് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുക. ഇതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ സംസ്ഥാന ബജറ്റിൽ ലാൻഡ് റവന്യൂ വകുപ്പിനായി തുക അനുവദിച്ചതിനൊപ്പം, പുതിയ ജില്ലകളുടെയും താലൂക്കുകളുടെയും രൂപീകരണം പഠിക്കാൻ ഒരു പ്രത്യേക കമ്മീഷനെ നിയമിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ദേശീയ ശരാശരിയേക്കാൾ ഉയർന്ന ജനസംഖ്യയുള്ള ചില ജില്ലകളുണ്ട്. 

ഇത്തരം ജില്ലകളെ വിഭജിച്ച് പുതിയ ജില്ലകൾ രൂപീകരിക്കും. താലൂക്കുകളും ഇത്തരത്തിൽ രൂപീകരിക്കപ്പെടും. ഭരണം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാർ പറയുന്നു. പുതിയ സെൻസസ് വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവരുന്നതോടെയായിരിക്കും ഇതിൽ അന്തിമ തീരുമാനം എടുക്കുക.എറണാകുളത്തെ മൂവാറ്റുപുഴ, കോതമംഗലം, പിറവം, പെരുമ്പാവൂരിന്റെ ഭാഗങ്ങൾ, ഇടുക്കിയിലെ തൊടുപുഴ, ദേവികുളം എന്നിവ ചേർത്ത് ഒരു ജില്ല രൂപീകരിക്കാൻ ദീർഘകാലമായി ആവശ്യം നിലവിലുണ്ട്. 1982-ൽ മുഖ്യമന്ത്രി കെ. കരുണാകരൻ പ്രഖ്യാപിച്ച പദ്ധതിയാണിത്. കിഴക്കൻ മേഖലയിലെ കാർഷിക പുരോഗതി ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതുപക്ഷെ നടപ്പിലായില്ല.

മലപ്പുറത്തെ വിഭജിച്ച് പുതിയൊരു ജില്ല രൂപീകരിക്കണമെന്ന ആവശ്യവും ദീർഘകാലമായി നിലവിലുണ്ട്. മലപ്പുറത്തെ തിരൂർ, തിരൂരങ്ങാടി, പൊന്നാനി, താനൂർ, കുറ്റിപ്പുറം താലൂക്കുകൾ ചേർത്ത് തീരദേശത്ത് പുതിയൊരു ജില്ല രൂപീകരിക്കുക. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള, കേരളത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളുള്ള മലപ്പുറം ജില്ലയുടെ ഭരണഭാരം കുറയ്ക്കുക എന്നതാണ് ലക്ഷ്യം.പാലക്കാട്, തൃശ്ശൂർ ജില്ലകളുടെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു ജില്ലയുടെ ആവശ്യവും ഉയരുന്നുണ്ട്. തിരുവനന്തപുരത്തെ നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ ചേർത്ത് പുതിയ ജില്ല വേണമെന്നാണ് ആവശ്യം. 

തലസ്ഥാന ജില്ലയുടെ തെക്കൻ അതിർത്തി മേഖലകളുടെ വികേന്ദ്രീകൃത വികസനമാണ് ലക്ഷ്യം.1956 നവംബർ 1-ന് കേരളം രൂപീകരിക്കുമ്പോൾ മലബാർ, തൃശ്ശൂർ, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെ 5 ജില്ലകൾ മാത്രമാണുണ്ടായിരുന്നത്. പിന്നീട് പല ഘട്ടങ്ങളിലായി വിഭജിക്കപ്പെട്ട് 14 ജില്ലകളായി വളർന്നു. 1984-ൽ കാസർകോട് ജില്ല രൂപീകരിച്ചതാണ് അവസാനം വന്ന മാറ്റം. കഴിഞ്ഞ 42 വർഷമായി കേരളത്തിന്റെ മാപ്പിൽ പുതിയ ജില്ലകൾ ഉണ്ടായിട്ടില്ല. പുതിയ താലൂക്കുകൾ രൂപീകരിച്ചിട്ടും 12 വർഷത്തിലേറെയായി.

അതെസമയം പുതിയ ജില്ലകൾ രൂപീകരിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഒരു പുതിയ ജില്ല നിലവിൽ വരുമ്പോൾ കളക്ടറേറ്റ്, ജില്ലാ പോലീസ് ഓഫീസ്, ജില്ലാ കോടതികൾ, സിവിൽ സ്റ്റേഷൻ, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഭരണനിർവ്വഹണത്തിനായി നൂറുകണക്കിന് പുതിയ സർക്കാർ തസ്തികകൾ സൃഷ്ടിക്കേണ്ടി വരും. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഇത് സർക്കാരിന് വലിയ ബാധ്യതയാകും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !