പ്രശസ്ത സിനിമ - സീരിയൽ നടി സഞ്ജിത വീടിനുള്ളിൽ മരിച്ച നിലയിൽ

പ്രശസ്ത സിനിമ - സീരിയൽ നടി സഞ്ജിത വീടിനുള്ളിൽ മരിച്ച നിലയിൽ

മുംബയ്: പ്രശസ്ത സിനിമ - സീരിയൽ നടി സഞ്ജിത ഉഗാലയെ (22) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഇന്നലെയാണ് നടിയെ മുംബയ് നളസോപാരയിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. നടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ.

സംഭവദിവസം വൈകുന്നേരം ഏഴിനും ഏഴരയ്ക്കും ഇടയിലാണ് മരണം നടന്നതെന്ന് പൊലീസ് പറയുന്നു. കിടപ്പുമുറിയിൽ സാരിയുപയോഗിച്ച് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു.

'കുങ്കുംഭാഗ്യ'യെന്ന സീരിയലിലൂടെയാണ് സഞ്ജിത പ്രശസ്തയായത്. സജൻ ഘർ, ദിൽവാലി ദുൽഹ ലേ ജായേഗി, വാഗ്ളെ കി ദുനിയ എന്നീ സീരിയലുകളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. വിക്കി കൗശൽ നായകനായ ഛാവ എന്ന സിനിമയിലെ വേഷവും കയ്യടി നേടിയിരുന്നു. 

സൈലൻസ് 2: ദി നൈറ്റ് ഔൾ ബാർ ഷൂട്ടൗട്ട് എന്ന ചിത്രത്തിലും അഭിനയിച്ചു. നടിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network